ആത്മവിശ്വാസമില്ലാത്ത മന്ത്രിമാരുടെ നടപടികള്‍ മൂലം കഴിഞ്ഞവര്‍ഷം രാജ്യത്തേക്ക് എത്തിയത് പതിനായിരക്കണക്കിന് വ്യാജവിദ്യാര്‍ത്ഥികള്‍. കുടിയേറ്റക്കാരുടെ എണ്ണം കുറയ്്ക്കാനായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഇത്രയേറെ വ്യാജന്മാര് യുകെയിലേക്ക് എത്തിയിരിക്കുന്നതെന്നത് ഗവണ്മെന്റ് നടപടികള്‍ വെറും പ്രഹസനമാണന്ന് തെളിയിക്കുന്നു. രണ്ടായിരത്തി പതിനൊന്നില്‍ മാത്രം 63,000 വ്യാജ വിദ്യാര്‍ത്ഥികളാണ് സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയത്. മൈഗ്രേഷന്‍ വാച്ച് നടത്തിയ പഠനത്തിലാണ് ഇത്രയേറെ വ്യാജന്മാരെ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം വിദേശത്തുനിന്ന് യുകെയിലെത്തിയ 141,700 വിദ്യാര്‍ത്ഥികളില്‍ 44 ശതമാനവും വ്യാജന്മാരാണന്നാണ് ഗവണ്മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ വ്യാജ വിദ്യാര്‍ത്ഥികള്‍ യുകെയിലേക്ക് എത്തുന്നത് ബര്‍മ്മയില്‍ നിന്നാണ്. ബര്‍മ്മയില്‍ നിന്നെത്തിയ ഏതാണ്ട് 62 ശതമാനം ആളുകളുടേയും വിസ അപേക്ഷ സംശയത്തിന്റേയും വിശ്വാസ്യതയുടേയും പേരില്‍ നിരസിച്ചിരുന്നു. ബംഗ്ലാദേശ്, ഇന്ത്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ 59 ശതമാനവും വ്യാജ വിദ്യാര്ത്ഥികളാണന്നാണ് കണക്ക്. മുഴുവന്‍ രാജ്യങ്ങളില്‍ നിന്നും യുകെയില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ കണക്ക് എടുത്താല്‍ അതില്‍ 63,000 എണ്ണവും വ്യാജ വിദ്യാര്ത്ഥികളാണന്നാണ് മൈഗ്രേഷന്‍ വാച്ച് കണ്ടെത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പൈലറ്റ് സ്കീമിനെ കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മൈഗ്രേഷന്‍വാച്ച് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
വലിയ അളവില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നുളളതിന് വ്യക്തമായ തെളിവാണ് ഈ റിപ്പോര്‍ട്ടെന്ന് മൈഗ്രേഷന്‍ വാച്ചിന്റെ ചെയര്മാന് സര് ആന്‍ഡ്രൂ ഗ്രീന്‍ പറഞ്ഞു. വ്യാജ വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥി വിസയിലിവിടെ എ്ത്തിയ ശേഷം അനധികൃതമായി ജോലി ചെയ്യുകയാണ് ചെയ്യുന്നത്. ഇത് ബ്രട്ടീഷ് പൗരന്മാരുടെ തൊഴില്‍ അവസരങ്ങള്‍ കുറയ്്ക്കുന്നു. പഠനത്തിന് ശേഷം നാട്ടിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് വിസ നല്കാന് പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഠനത്തിന് ശേഷം നാട്ടിലേക്ക് തിരികെ പോകാതിരികുന്നതില് നല്കുന്ന ഇളവാണ് പലര്‍ക്കും ഇവിടെ തുടരാന്‍ പ്രേരണയാകുന്നത്.
ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന പൈലറ്റ് സ്കീം അനുസരിച്ച് വിദ്യാര്‍ത്ഥി വിസയിലെത്തുന്നവരുടെ ആവശ്യം പഠനം തന്നെയാണോ എന്നത് നേരത്തെ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം വിസ അനുവദിക്കും. ഒപ്പം പഠനശേഷം അവര്‍ മാതൃരാജ്യത്തേക്ക് മടങ്ങുന്നുണ്ടോ എന്നും പരിശോധിക്കണമെന്നും മൈഗ്രേഷന്‍ വാച്ച് നിര്‍ദ്ദേശിക്കുന്നു. ഈ മാസം അവസാനത്തോടെ പൈലറ്റ് സ്കീം നടപ്പില്‍ വരും. വിദ്യാര്‍ത്ഥികള്‍ പഠനശേഷം തിരിച്ചുപോകുന്നുണ്ടോ എന്ന ഉറപ്പുവരുത്താനുളള സംവിധാനം ഗവണ്മെന്റ് ഏര്‍പ്പെടുത്തണമെന്നും ആന്‍ഡ്രൂ ഗ്രീന്‍ നിര്‍ദ്ദേശിച്ചു. പകുതി അളവില്‍ പദ്ധിതി നടപ്പിലാക്കുന്നത് ഉദ്ദേശിച്ച ഫലം ചെയ്യില്ലന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല