1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2023

സ്വന്തം ലേഖകൻ: രാജ്യത്തെ അനധികൃത ടാക്സി സർവീസുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഖത്തർ. ആറ് ട്രാൻസ്‌പോർട്ട് കമ്പനികൾക്കു മാത്രമാണ് റൈഡ്-ഹെയ്‌ലിങ് സർവീസുകളായി പ്രവർത്തിക്കാനുള്ള അനുമതി നൽകിയിരിക്കുന്നതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘എക്സിലൂടെയാണ് ഖത്തർ ഗതാഗത മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതെല്ലാതെ ഓടുന്ന എല്ലാ ടാക്സികളും നിയമ വിരുദ്ധമാണെന്ന് ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. അംഗീകാരമില്ലാതെ രാജ്യത്ത് സർവീസ് നടത്തുന്ന എല്ലാ ടാക്സികൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി യാത്രാസേവനങ്ങൾക്ക് ലെെസൻസ് നൽകിയിരിക്കുന്ന സ്ഥാപനങ്ങൾ ഇവയാണ്.

കർവ ടെക്നോളജീസ്, ബദർ, ആബർ,സൂം റൈഡ്, ക്യു ഡ്രൈവ്, ഉബർ, എന്നിവയാണ് ഈ സ്ഥാപനങ്ങൾ. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അനധികൃത ടാക്സികൾ രാജ്യത്ത് സർവീസ് നടത്തുന്നത് അനുവദിക്കില്ല. ശക്തമായ മുന്നറിയിപ്പാണ് ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.