സ്വന്തം ലേഖകന്‍: അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ട ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് പ്രതികാരം, ഭാര്യയായ ഗാസിയാബാദ് സ്വദേശിനി അറസ്റ്റില്‍. ഗാസിയാബാദിലെ ഖോഡ കോളനിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിയായ യുവതിയുമായി ഭര്‍ത്താവിനുള്ള ബന്ധം ഭാര്യ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം മൂത്ത് ഭാര്യ കത്തിയെടുത്ത് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. വിവാഹം കഴിഞ്ഞ് പത്തു വര്‍ഷമായിട്ടും ഭര്‍ത്താവ് തനിക്കു ലൈംഗിക ബന്ധം നിഷേധിച്ചിരിക്കുകയാണെന്നും യുവതി ആരോപിക്കുന്നു. കുടുംബകാര്യങ്ങളില്‍ ഭര്‍ത്താവ് ശ്രദ്ധ പുലര്‍ത്താത്തതും അക്രമത്തിനു കാരണമായെന്ന് യുവതി മൊഴി നല്‍കിയതായി ഗാസിയാബാദ് ഡിഎസ്പി അനില്‍ യാദവ് അറിയിച്ചു.
ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട ഭര്‍ത്താവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഹിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല