വാറ്റു ചാരായം,വ്യാജക്കള്ള് തുടങ്ങിയ പേരുകള്‍ നമ്മള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്.എന്നാല്‍ വ്യാജ സ്കോച്ച്,വ്യാജ ബ്രാണ്ടി,വ്യാജ ബിയര്‍ തുടങ്ങിയവ യു കെയിലെ കടകളില്‍ സുലഭമായി ലഭിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ ?അതും മുന്തിയ ബ്രാന്റുകള്‍ വമ്പന്‍ കടകളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ !
സംഭവം സത്യമാണ് .സാമ്പത്തികമാന്ദ്യം മൂത്ത് ബ്രിട്ടീഷുകാര്‍ക്കിപ്പോള്‍ എങ്ങനെയെങ്കിലും പണമുണ്ടാക്കിയാല്‍ മതിയെന്ന ചിന്തയായെന്ന് തോന്നുന്നു. ബ്രിട്ടനില്‍ ഷോപ്പ്, ബാര്‍, ക്ലബ് തുടങ്ങി മദ്യവില്പന കേന്ദ്രങ്ങളിലെല്ലാം വ്യാജ മദ്യ വില്പന തകൃതിയായ് നടക്കുകയാണ്. അതും ഉയര്‍ന്ന ബ്രാന്റുകളുടെ ലേബല്‍ ഒട്ടിച്ചാണ് വില്‍പ്പന, എന്നാല്‍ വ്യാജനേത് ഒറിജിനലേത് എന്നൊക്കെ കണ്ടെത്തുക പ്രയാസമാണെന്നാണ് ട്രേഡിംഗ് ഉദ്യോഗസ്ഥര്‍ വരെ പറയുന്നത്.
ആന്റി ഫ്രീസിലും, സ്ക്രീന്‍ വാഷിലും, ക്ലീനിംഗ് ഫ്ലൂയിഡിലുമൊക്കെ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് സ്പിരിട്ടിലും വൈനിലും ബിയറിലും നിന്നുമോക്കെയായ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ബോസ്റ്റണിലെ എട്ട് പ്രദേശങ്ങളില്‍ നിന്നായ് 88 ലിറ്റര്‍ മദ്യമാണ് റവന്യൂ-കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നത്, കഴിഞ്ഞ ആഴ്ച ഇതേ നഗരത്തില്‍ വെച്ച് വ്യാവസായിക എസ്റ്റേറ്റില്‍ അനധികൃതമായ് വോഡ്ക നിര്‍മിക്കുന്നതിനിടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 5 പേര്‍ മരണപ്പെട്ടിരുന്നു. അവിടെ നിന്ന് കണ്ടെടുത്ത വോഡകകളില്‍ ഐസോ പ്രോപീന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുമുണ്ട്.
ലിങ്കന്‍ കണ്ട്രി ആശുപത്രിയിലെ ഡോക്ട്ടറായ ഡോ: വികാസ് സോദിവാല പറയുന്നത് സമീപ കാലത്തായ് വ്യാജമദ്യം കഴിച്ചു രോഗികളായ് വരുന്നവരുടെ എണ്ണം വര്‍ദ്ധിചിട്ടുണ്ടെന്നാണ്, അദ്ദേഹം പറയുന്നു: ‘ഇത് അപകടകരമായ പ്രവണതയാണ്, അന്ധതയ്ക്കും കരള്‍,വൃക്ക എന്നിവയുടെ തകരാറിനും എന്തിനേറെ മരണത്തിനു വരെ ഇടയാക്കുന്ന വ്യാജ മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുകയെന്നത്’
ഇതേ തുടര്‍ന്നു മദ്യവില്പന ശാലകളില്‍ പോലീസ് റെയ്ഡ് തുടങ്ങിയിട്ടുണ്ട്. 3 ഷോപ്പുകലുടെ ലൈസന്‍സ് ഇപ്പോള്‍ തന്നെ റദ്ദു ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ വെച്ച് വ്യാജമദ്യ നിര്‍മാണശാല നടത്തിപ്പുകാരായ ആറ് പേരെ പോലീസ് പിടിച്ചു ശിക്ഷിച്ചിരുന്നു. വ്യാജമദ്യ വില്പന മൂലം 600 മില്യന്‍ പൌണ്ടാണ് ഓരോ വര്‍ഷവും ബ്രിട്ടീഷ് റവന്യൂ വകുപ്പിന് നഷ്ടമാകുന്നത് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല