പോഷകമരുന്ന് നിര്‍മ്മിക്കാനായി കുട്ടികളുടെ മൃതദേഹങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ ഒരു ആശുപത്രിയാണത്രേ ഇതിനായി മൃതദേഹങ്ങള്‍ വില്‍ക്കുന്നത്. ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചൈനീസ് അധികൃതര്‍ സംഭവത്തെക്കുറിച്ച് ്അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളില്‍ നടന്ന കസ്റ്റംസ് റെയ്ഡില്‍ പിടിച്ചെടുത്ത ചൈനീസ് മരുന്നുകളിലാണ് ശിശുക്കളുടെ മൃതദേഹ ഭാഗങ്ങള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്.
ശിശുക്കളുടെ മൃതദേഹങ്ങളും ഭ്രൂണങ്ങളും പ്ലാസന്റയും നശിപ്പിക്കുന്നതിന് ചൈനയില്‍ സുശക്തമായ പ്രത്യേക നിയമം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ചൈനയില്‍ നിന്ന് എത്തിയ പോഷക ഗുളികകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതിന്റെ പ്രധാന ഘടകങ്ങള്‍ കുട്ടികളുടെ ശരീരഭാഗങ്ങളും ഭ്രൂണങ്ങളും പ്ലാസന്റയും ആണെന്ന് വ്യക്തമാവുകയായിരുന്നു.
റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് കൊറിയയിലെ എസ്ബിഎസ് ടിവി നടത്തിയ അന്വേഷണത്തില്‍ വെളിവായത് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സത്യങ്ങളായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ചൈനയില്‍ എത്തിയ ചാനല്‍ സംഘം ഒരു സ്രോതസ്സില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ഒരു സ്ത്രീയുടെ വീട്ടിലെത്തി. അവിടെ റഫ്രിജറേറ്ററില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് അവര്‍ നേരിട്ട് മനസ്സിലാക്കി.
ഇവിടെ നിന്ന് വാങ്ങിയ ഗുളിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അത് 97.7 ശതമാനം മനുഷ്യരുടെ ഡിഎന്‍എയുമായി പൊരുത്തപ്പെടുന്നു എന്നും മനസ്സിലായി.
ചൈനയില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ വാങ്ങുന്നതിനും അതില്‍ നിന്ന് മരുന്ന് നിര്‍മ്മിക്കുന്നതിനുമായി ഒരു അധോലോക ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ചാനലുകാര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല