1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2011


റിജു ജോഷ്വാ
ബെല്‍ഫാസ്റ്റ്: ഗ്രേറ്റര്‍ ഡണ്‍മുറി മേഖലയില്‍ പുതിയതായി രൂപം കൊണ്ട ഇന്‍ഡ്യന്‍ മലയാളി അസോസിയേഷന്‍ (ഇമ) സെപ്തംബര്‍ 9ന് തിരുവോണനാളില്‍ ഡണ്‍മുറി കമ്യൂണിറ്റി അസോസിയേഷന്‍ ഹാളില്‍ നടത്തിയ ആദ്യത്തെ ഓണാഘോഷം പ്രവാസിമലയാളികള്‍ക്കും, വിശിഷ്ടാതിഥികള്‍ക്കും നവ്യാനുഭവമായി.

ഉച്ച കഴിഞ്ഞ് 3ന് ആരംഭിച്ച ഓണാഘോഷ പരിപാടിയിലേക്ക് മേയര്‍, എം. എല്‍. എ., മറ്റ്വിശിഷ്ടാതിഥികള്‍ എന്നിവരെ മാവേലിയുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ സമ്മേളനവേദിയിലേക്കാനയിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനങ്ങളില്‍ ഇമ പ്രസിഡന്റ ് ശ്രീ ജോസ് തെക്കിനിയത്ത് സ്വാഗതമാശംസിച്ചു, മേയറും മറ്റു വിശിഷ്ടാതിഥികളുംചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

മേയര്‍ ബ്രയാന്‍ ഹെഡിങ്ങ്, എം. എല്‍. എ. ശ്രീ ജോനാഥാന്‍ ക്രെയ്ഗ്, കൌണ്‍സിലര്‍ മാര്‍ഗരറ്റ് ടൊലെര്‍ട്ടര്‍, കമ്മ്യൂണിറ്റി ഡെവെലപ്മെന്റ് ഓഫീസര്‍ മിസ് റോന്‍ഡാ ഫ്യ്രൂ എന്നിവര്‍ പ്രസംഗിച്ചു. എത്നിക് മൈനോറിറ്റി ഔട്റീച്ച് വര്‍ക്കര്‍ നബീല യാസീന്‍, ഡണ്‍മുറി കമ്യൂണിറ്റിഅസോസിയേഷനിണ്‍ നിന്നും ബില്ലി തോംസണ്‍, സാം വില്ലബി തുടങ്ങിയവര്‍ പന്നെടുത്തു. ഇമ സെക്രട്ടറി ശ്രീ ജേക്കബ് ജോണ്‍ നന്ദി അറിയിച്ചു.

വളര്‍ന്നു വരുന്ന കുട്ടികള്‍ നമ്മുടെ മലയാള സംസ്കാരത്തിന്റെ തനിമ പകര്‍ന്നു നല്‍കിക്കൊണ്ട് ട്രെഷറാര്‍ റിജു ജോഷ്വാ കായികപരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും, ആഷ്ലി സാബു, അനാലിസ ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വര്‍ണശബളമായ കലാപരിപാടികള്‍ നടന്നു.

തുടര്‍ന്ന് കേരളത്തനിമയില്‍ നടന്ന ഓണസദ്യ 21 വിഭവങ്ങളുമായി ആസ്വാദകര്‍ക്ക് പുത്തനനുഭവം പകര്‍ന്നു. സ്മിതാ കുര്യന്‍, അലക്സ് സ്റീഫന്‍, സിനു കുര്യന്‍, ഷൈന്‍ ചെറിയാന്‍, മിനി സാബു, ഡേവിസ് പപ്പു, ജോയ് കുര്യന്‍, റോബിന്‍സണ്‍, ഉണ്ണികൃഷ്ണന്‍ ആചാരി, ഏലിയാസ് പൌലോസ്, സാബു എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടികളുടെ ചിത്രങ്ങള്‍ കാണാന് ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.