സ്വന്തം ലേഖകന്‍: വിദേശകാര്യ മന്ത്രാലയം കനിഞ്ഞു, ലോകത്തിലേറ്റവും ഭാരമുള്ള യുവതി ഇന്ത്യയിലേക്ക്. അമിത ശരീര ഭാരത്തിന് ചികിത്സ തേടിയാണ് ഈജിപ്ഷ്യന്‍ യുവതിയായ ഇമാന്‍ അഹമ്മദ് ഇന്ത്യയിലെത്തുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇമാന് മെഡിക്കല്‍ വിസ അനുവദിച്ചു. ഇമാനെ ചികിത്സിക്കുന്ന ഡോ. മുഫി ലക്ദാവാലയാണ് ഇമാന്റെ വിഷയം സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
500 കിലോയാണ് ഇമാന്റെ ശരീരഭാരം. നിയമപരമായി അപേക്ഷിച്ചിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡോ. മുഫി, വിദേശകാര്യ മന്ത്രിയുടെ സഹായം തേടിയത്. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിസ അനുവദിക്കുകയായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സുഷമ സ്വരാജ് ഡോക്ടറുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട അന്ന് തന്നെ നടപടി സ്വീകരിച്ചു.
ഈജിപ്റ്റിലെ അലക്‌സാണ്ട്രിയ സ്വദേശിനിയാണ് ലക്ദവാല. നിലവില്‍ ലോകത്തിലെ ഏറ്റവും ശരീരഭാരമുള്ള യുവതിയാണ് ഇവര്‍. 36 കാരിയായ ലക്ദവാലയ്ക്ക് തന്റെ 11 മത്തെ വയസില്‍ അഞ്ഞൂറ് കിലോ ശരീരഭാരം എത്തിയതിനു ശേഷം വീടിന് പുറത്തിറങ്ങാന്‍ പോലും സാധിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല