1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2016

സ്വന്തം ലേഖകന്‍: സാമ്പത്തിക തിരിമറി, ഐഎംഎഫ് മേധാവി കുറ്റക്കാരിയെന്ന് ഫ്രഞ്ച് കോടതി. പൊതുസ്വത്ത് അശ്രദ്ധമായി കൈകാര്യം ചെയ്ത കേസില്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മേധാവി ക്രിസ്റ്റീന്‍ ലാഗ്രേഡ് കുറ്റക്കാരിയെന്നു ഫ്രഞ്ച് കോടതി വിധിച്ചു. 2008 ല്‍ ഫ്രഞ്ച് ധനമന്ത്രിയായിരുന്ന കാലത്ത് വ്യവസായിയായ ബെര്‍ണാഡ് ടാപീയുമായുള്ള സാമ്പത്തിക ഇടപാടില്‍ പൊതുസ്വത്ത് നഷ്ടമായെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നിരുന്നാലും ക്രിസ്റ്റീന്‍ ലാഗ്രേഡിന് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരില്ലെന്നും കോടതി വ്യക്തമാക്കി.

വിധി കേള്‍ക്കുന്നതിനായി ലാഗ്രേഡ് കോടതിയിലെത്തിയിരുന്നില്ല. ഐഎംഎഫ് നേതൃസ്ഥാനത്ത് രണ്ടാംതവണ ചുമതലയേറ്റ ലാഗ്രേഡ് ഫെബ്രുവരിയിലാണ് ചുമതയേറ്റത്. ഫ്രാന്‍സ് ധനകാര്യമന്ത്രിയായിരിക്കെ കുറ്റകരമായ അനാസ്ഥ കാണിച്ചതായി കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ വിധിപറയുന്ന സമയത്ത് വാഷിങ്ടണിലായിരുന്നു ലാഗ്രേഡ്.

വിധിക്കെതിരെ ഉയര്‍ന്നകോടതിയെ സമീപിക്കുമെന്ന് ലാഗ്രേഡിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇതേ കേസില്‍ നിരവധിയാളുകളുടെ വിചാരണ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ലഗാര്‍ദെക്കെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭാവി കാര്യങ്ങള്‍ ആലോചിക്കുന്നതിന് ഉടന്‍ ഐ.എം.എഫ് ബോര്‍ഡ് യോഗം ചേരുമെന്ന് വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.