സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി, 7 കുട്ടികളടക്കം 14 പേര് മരിച്ചു. ഗ്രീസിലേക്കു കടക്കാന്‍ ശ്രമിക്കുന്ന അനധികൃത അഭയാര്‍ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. മെഡിറ്ററേനിയന്‍ മേഖലയില്‍ സജീവമായ മനുഷ്യടത്തുകാരുടെ കൈവശമുള്ളതാണ് മുങ്ങിയ ബോട്ടെന്നാണ് അനുമാനം.
അപകടത്തില്‍ നിന്നും 27 പേര് രക്ഷപ്പെട്ടു. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ക്കുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ കുത്തൊഴൊക്കിന് യാതൊരു പരിഹാരവും കാണാന്‍ കഴിയാതെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇരുട്ടില്‍ തപ്പുമ്പോഴാണ് പുതിയ സംഭവ വികാസം. അഭയാര്‍ത്ഥികളോടുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ സമീപനം ലോകമെങ്ങും കടുത്ത വിമര്‍ശനത്തിന് വിധേയമായിരുന്നു.
കടല്കീരത്ത് മരിച്ചു കിടന്ന അയ്ലന്‍ കുര്‍ദിയുടെ മൃതശരീരം ലോകത്തിന്റെ കണ്ണു നനയിച്ചിരുന്നു. സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നം പരിഹരിക്കാന്‍ എന്താണ് പോംവഴിയെന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ ഉത്തരം നല്കാന് കഴിയാത്ത അവസ്ഥയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല