സ്വന്തം ലേഖകന്‍: യുഎസിലേക്ക് മധ്യ അമേരിക്കയില്‍ നിന്ന് കുടിയേറ്റ തിരമാല; ഹോണ്ടുറാസില്‍ നിന്ന് മറ്റൊരു കുടിയേറ്റ സംഘംകൂടി യാത്ര തുടങ്ങി. ഗ്വാട്ടിമാല വഴി മെക്‌സിക്കോയിലെത്തി യുഎസ് അതിര്‍ത്തിയിലെത്താമെന്നാണ് ഇവരുടെ പദ്ധതിയെന്നാണ് സൂചന.
സംഘത്തില്‍ 2000നും 2500നും ഇടയില്‍ ഹോണ്ടുറാസ് സ്വദേശികളാണുള്ളത്. ആയിരക്കണക്കിന് അഭയാര്‍ഥികളുടെ മറ്റൊരു സംഘം സമാനരീതിയില്‍ ഹോണ്ടുറാസില്‍നിന്ന് പുറപ്പെട്ട് മെക്‌സിക്കോയിലൂടെ നീങ്ങുകയാണ്. കുടിയേറാന്‍ ശ്രമിക്കുന്നവരോട് മൃദുസമീപനമുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്കിയിരുന്നു.
പട്ടാളത്തിനും അതിര്‍ത്തിരക്ഷാ സേനയ്ക്കും അദ്ദേഹം ജാഗ്രതാ നിര്‍ദേശം നല്കി. അതിര്‍ത്തി കടക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ട് മടക്കി അയയ്ക്കും. കടുത്ത മനുഷ്യാവകാശ ലംഘങ്ങളും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ് ഹോണ്ടുറാസില്‍. പതിനായിരങ്ങളാണ് നാടും വീടും ഉപേക്ഷിച്ച് ഇവിടെ നിന്ന് കൂട്ടപ്പലായനം ചെയ്യുന്നത്. ഇവര്‍ ആദ്യം നടന്നെത്തിയത് ഗ്വാട്ടിമാലയിലായിരുന്നു. ഇവിടെ അതിര്‍ത്തിയില്‍ സുരക്ഷാസേന അഭയാര്‍ഥികളെ തടഞ്ഞു.
ഇവരില്‍ നിന് രക്ഷപ്പെട്ട് വന്യമൃഗങ്ങളും വിഷപ്പാമ്പുകളും നിറഞ്ഞ കാടുകള്‍ താണ്ടി, ചങ്ങാടങ്ങളുണ്ടാക്കി നദികള്‍ കടന്നാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന മൈഗ്രന്റ് കാരവാന്‍ മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് നീങ്ങുന്നത്. അതിര്‍ത്തി സംരക്ഷിക്കാന്‍ സൈന്യത്തെ അയക്കാനും തനിക്ക് മടിയില്ലന്ന് ട്രംപ് വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല