സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രവാഹത്തില്‍ കുട്ടികളും ഒഴുകുന്നു, കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ എത്തിയത് 88,300 കുട്ടികള്‍. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 14 വയസ്സിന് താഴെയുള്ള 88,300 കുട്ടികള്‍ അഭയം തേടി യൂറോപ്പില്‍ എത്തിയതായി യൂറോപ്യന്‍ യൂനിയന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മൊത്തം 10 ലക്ഷത്തിലേറെ പേര്‍ കടല്‍ കടന്നതില്‍ കുട്ടികളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി വര്‍ധിച്ചിട്ടുണ്ട്. 12.6 ലക്ഷം അഭയാര്‍ഥി അപേക്ഷകള്‍ ലഭിച്ചതില്‍ മൂന്നിലൊന്നും പ്രായപൂര്‍ത്തിയത്തൊത്തവരാണ്. രണ്ടാംലോക യുദ്ധത്തിനുശേഷം ലോകം കണ്ടതിലേറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അപേക്ഷകളില്‍ ചിലതെങ്കിലും എളുപ്പം സ്വീകരിക്കണപ്പെടണമെന്ന ലക്ഷ്യത്തോടെയാകാമെന്ന് അധികൃതര്‍ സംശയിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ കടല്‍ കടക്കാതിരിക്കാന്‍ അടുത്തിടെ തുര്‍ക്കിയുമായി ഇ.യു രാജ്യങ്ങള്‍ കരാറിലത്തെിയിരുന്നു. 27 ലക്ഷം അഭയാര്‍ഥികളാണ് നിലവില്‍ തുര്‍ക്കിയില്‍ തമ്പടിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല