സ്വന്തം ലേഖകന്‍: അഭയാര്‍ഥികളുടെ പുനരധിവാസം, ഹംഗറിയില്‍ ഹിതപരിശോധന. യൂറോപ്യന്‍ രാജ്യങ്ങളിലത്തെുന്ന അഭയാര്‍ഥികളെ ഹംഗറിയില്‍ പുനരധിവസിപ്പിക്കാനുള്ള പദ്ധതി പുനഃപരിശോധിക്കാനാണ് ഹിതപരിശോധന നടത്തിയത്.
ഇയു പദ്ധതി അംഗീകരിക്കാനാവില്ല എന്നാണ് രാജ്യത്തെ വലതുപക്ഷ സര്‍ക്കാറിന്റെ നിലപാട്. പദ്ധതി പ്രകാരം 1,60,000 അഭയാര്‍ഥികളെ 28 രാജ്യങ്ങളിലായി പുനരധിവസിപ്പിക്കാനാണ് ഇയു നിര്‍ദേശം. ഇതുപ്രകാരം, 1300 ഓളം അഭയാര്‍ഥികളെയാണ് ഹംഗറി ഏറ്റെടുക്കേണ്ടിവരുക. എന്നാല്‍, ഒരാളെപ്പോലും സ്വീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി വിക്തോര്‍ ഒര്‍ബാന്റെ വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശം ഹിതപരിശോധനയില്‍ രാജ്യം തള്ളുമെന്ന് അഭിപ്രായ സര്‍വേകള്‍ പറയുന്നു. സര്‍ക്കാര്‍ നിലപാടിന് പിന്തുണ തേടി ഒര്‍ബാന്‍ എഴുതിയ ലേഖനത്തില്‍ അഭയാര്‍ഥി കുടിയേറ്റം യൂറോപ്പിന്റെ സമാധാനത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് അഭിപ്രായപ്പെട്ടു. ദേശീയ അസംബ്ലിയുടെ അംഗീകാരമില്ലാതെ അഭയാര്‍ഥി പുനരധിവാസത്തിന് യൂറോപ്യന്‍ യൂനിയനെ അനുവദിക്കാനാവുമോ എന്നാണ് ഹിതപരിശോധനയില്‍ ജനങ്ങള്‍ അഭിമുഖീകരിച്ച ചോദ്യം.
ആദ്യ വായനയില്‍ തന്നെ സര്‍ക്കാറിന് അനുകൂലമായ അഭിപ്രായം രൂപവത്കരിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് ചോദ്യം തയാറാക്കിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അഭയാര്‍ഥിപ്രവാഹം മൂലം ഗ്രീസും ഇറ്റലിയും അനുഭവിക്കുന്ന പ്രതിസന്ധി ലഘൂകരിക്കാനാണ് അഭയാര്‍ഥികളെ അംഗരാജ്യങ്ങള്‍ക്കിടയില്‍ പങ്കിടാമെന്ന നിര്‍ദേശം ഇയു കഴിഞ്ഞവര്‍ഷം മുന്നോട്ടുവെച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല