ബ്രിട്ടീഷുകാരുടെ അധ്വാനിച്ചു ജീവിക്കാനുള്ള മടി കാരണം കോളടിച്ചത് ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്കായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. സമീപകാലങ്ങളില്‍ ബ്രിട്ടനില്‍ സാമ്പത്തിക മാന്ദ്യത്തിനിടയിലും കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് ഇതിനെ ശരിവയ്ക്കുന്നതുമാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഔദ്യോഗിക കണക്കുകള്‍ പറയുന്നത് കഴിഞ്ഞ വര്‍ഷം പതിനാറിനും അറുപത്തിനാലിനും ഇടയില്‍ പ്രായമുള്ള 278,000 വിദേശിയരാണ് ബ്രിട്ടനില്‍ ജോലി കൈക്കലാക്കിയത് എന്നാണ്. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ലെയിന്‍ ഡുന്‍ക്കാന്‍ സ്മിത്താണ് വന്‍തോതില്‍ ബ്രിട്ടീഷുകാര്‍ക്ക് അവകാശപ്പെട്ട തൊഴില്‍ അവര്‍ സ്വന്തമാക്കാത്തത് മൂലം വിദേശിയര്‍ സ്വന്തമാക്കിയതെന്ന് അറിയിച്ചത്. ഇതിനൊപ്പം യുകെയില്‍ ജനിച്ചവരില്‍ 99,000 ആളുകള്‍ മാത്രമാണ് ഇക്കാലയളവില്‍ ജോലിയില്‍ കയറിയതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഈ വര്‍ഷമാദ്യത്തില്‍ ബ്രിട്ടനില്‍ സൃഷ്ടിക്കപ്പെട്ട 181,000 തൊഴിലുകള്‍ക്കൊപ്പം ബ്രിട്ടനില്‍ ജനിച്ചവര്‍ തൊഴില്‍ ഉപെക്ഷിച്ചതുമൂലം ഉണ്ടായ 97,000 പോസ്റ്റുകളും കുടിയേറ്റക്കാരാണ് നികത്തിയതെന്നാണ്. ബ്രിട്ടനിലെ ചെറുപ്പക്കാര്‍ ജോലിയില്‍ താല്പര്യം കാണിക്കാത്തതാണ് ഇതിനു പ്രധാന കാരണം ഇതേ തുടര്‍ന്നു ബ്രിട്ടീഷ് യുവതീയുവാക്കള്‍ക്ക് തൊഴിലിനുള്ള അവസരം ഒരുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ബ്രിട്ടീഷുകാര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അറിയിച്ചിരിക്കുകയാണ് ഡുന്‍ക്കാന്‍ സ്മിത്ത്. ബ്രിട്ടനില്‍ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 41 ലക്ഷം കവിഞ്ഞെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതിനൊപ്പം തന്നെ ശ്രദ്ധിക്കേണ്ടത് 1992 നു ശേഷം ഏറ്റവും കൂടുതല്‍ ബ്രിട്ടീഷുകാര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വര്‍ഷമാണ് ഇതെന്നാണ്, മുഴുനീള ജോലിയില്‍ ഏര്‍പ്പെടാതെ 1.26 മില്യന്‍ ആളുകളാണ് പാര്‍ട്ട് ടൈം ജോലി ചെയ്യുന്നത്. കഴിഞ്ഞ ആറ് മാസം കൊണ്ട് 66000 തൊഴില്‍രഹിതരാണ് ഉണ്ടായിട്ടുള്ളത്. 1.05 സ്ത്രീകളാണ് ബ്രിട്ടനില്‍ സമീപ കാലത്ത് തൊഴില്‍ ഉപേക്ഷിച്ചതെന്നതും ശ്രദ്ധിക്കുക. തൊഴില്‍ ചെയ്യാതെ തങ്ങളുടെ ആനുകൂല്യങ്ങളും വാങ്ങി ഇനിയും ജീവിക്കാനാണ് ബ്രിട്ടീഷുകാരുടെ ഉദ്ദേശമെങ്കില്‍ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരെ കൊണ്ട് തന്നെ തൊഴിലൊഴിവുകള്‍ നികത്തേണ്ട ഗതി വരും ബ്രിട്ടന് എന്നുറപ്പായതിനാല്‍ കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള കര്‍ശന നിലപാടാണ് ബ്രിട്ടീഷ് തൊഴില്‍ മന്ത്രാലയം എടുക്കാന്‍ പോകുന്നതെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല