സാമ്പത്തിക മേഖല തകിടം മറിഞ്ഞിരിക്കുകയാണെങ്കിലും ഇപ്പോഴും കുടിയെറ്റക്കാര്ക്ക് അമേരിക്കയോടുള്ള താല്പര്യത്തില് യാതൊരു വിധ കോട്ടവും തട്ടിയിട്ടില്ല എന്നതാണ് അടുതിടെ പുറത്തുവന്ന ചില പഠനഫലങ്ങള്‍ വ്യക്തമാക്കുന്നത്, ബ്രിട്ടനിലും ഏതാണ്ട് ഈയൊരു സ്ഥിതി വിശേഷണം തന്നെയാണ് നില നില്‍ക്കുന്നതെന്ന് നമുക്കെല്ലാം അറിയാം തന്മൂലം ഇമിഗ്രേഷന്‍ നിയമംങ്ങള്‍ കടു കട്ടിയാക്കിയും ആനുകൂല്യങ്ങള്‍ കുറച്ചും ബ്രിട്ടന് കുടിയേറ്റക്കാരെ പുകച്ചു പുറത്ത് ചാടിക്കാനുള്ള ശ്രമങ്ങളാണല്ലോ നടത്തിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെപോയാല്‍ ഇനി അമേരിക്കയ്ക്കും ഇത്തരമ നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് ചുരുക്കം.
അമേരിക്കയില്‍ കുടിയേറ്റക്കാരുടെ എണ്ണം നാല് കോടിയായി ഉയര്‍ന്നുവെന്ന് ന്യൂ സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസ്(സിഐഎസ്) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നത് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ നിയമപരവും അല്ലാത്തതുമായ കുടിയേറ്റക്കാരുടെ മൊത്തം കണക്കാണിത്. 2010ലെ മാത്രം കണക്കായ ഈ നാല് കോടി അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യാനിരക്കാണിത്.2000 മുതല്‍ 2010വരെയുള്ള 10 വര്‍ഷത്തില്‍ 1.4 കോടി പുതിയ കുടിയേറ്റക്കാരാണ് (നിയമപരവും അല്ലാത്തതുമായി) അമേരിക്കയില്‍ താമസിക്കുന്നത്. ഇതില്‍ നാലില്‍ മൂന്ന് ഭാഗവും നിയമപരമായി തന്നെ താമസിക്കുന്നവരാണെന്നും സിഐഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തികമാന്ദ്യം മൂലം രാജ്യത്തെ തൊഴിലവസരങ്ങള്‍ കുറഞ്ഞുപോയെങ്കിലും കുടിയേറ്റക്കാരുടെ വരവില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്. 10 വര്‍ഷത്തിനിടയില്‍ 58 ശതമാനം വര്‍ദ്ധനവാണെന്ന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങങ്ങള് പറയുന്നു. ഇതില്‍ 29 ശതമാനത്തോടെ മെക്സികോയാണ് ഒന്നാം സ്ഥാനത്ത്. 1990 മുല് കുടിയേറ്റക്കാരുടെ സംഖ്യ ഇരട്ടിയും, 80 മുതല്‍ മൂന്നിരട്ടിയും, 70 കളില്‍ നാല് മടങ്ങും വര്‍ധിച്ചിരുന്നു. സാമ്പത്തികപരമായ നേട്ടങ്ങളൊന്നും കുടിയേറ്റക്കാര്‍ക്ക് കിട്ടുന്നത് കുരവാനെന്നിരിക്കെ അമേരിക്കയിലേക്ക് കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്നത് എന്താണെന്ന് കൂടി മാത്രമേ ഇനി അറിയാനുള്ളൂ,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല