സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനിലൂടെ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 6500 ഓളം അഫ്രിക്കന്‍ അഭയാര്‍ഥികളെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ്‌സാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അടുത്ത കാലത്ത് കോസ്റ്റ്ഗാര്‍ഡ് നടത്തുന്ന ഏറ്റവും വലിയ രക്ഷാദൗത്യമാണിത്. ലിബിയന്‍ നഗരമായ സബ്രാത്തയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ നിന്നാണ് അഭയാര്‍ഥികളെ കണ്ടെത്തിയത്. ഇവരില്‍ ഏറെയും ഏറിട്രിയ, സോമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
രക്ഷാപ്രവര്‍ത്തകരുടെ ബോട്ട് കണ്ടതോടെ ചിലര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് കടലിലേക്ക് ചാടി നീന്തിയെത്തുകയായിരുന്നു. നിരവധി പേര്‍ കൈക്കുഞ്ഞുങ്ങളെയും എടുത്ത് സഹായത്തിനായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇറ്റലിയും യൂറോപ്യന്‍ ബോര്‍ഡര്‍ ഏജന്‍സിയായ ഫ്രണ്ടക്‌സും എന്‍.ജി.ഒ സംഘടനകളായ പ്രോആക്ടിവ ഓപണ്‍ ആംസ്, മെഡെസിന്‍സ് സാന്‍ ഫ്രണ്ടിയേഴ്‌സ് എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഞായറാഴ്ചയും ഇതേ മേഖലയില്‍ നിന്ന് 1,100 അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തിയിരുന്നു. ലിബിയയില്‍ കലാപം രൂക്ഷമായതോടെ ഇവിടെനിന്നും മെഡിറ്ററേനിയന്‍ വഴി ദിവസവും ആയിരങ്ങളാണ് യൂറോപ്യന്‍ നാടുകളിലേക്ക് കടക്കുന്നത്. സംഘര്‍ഷ ബാധിതമായ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും ലിബിയയെ മനുഷ്യക്കടത്തിനുള്ള പ്രധാന കേന്ദ്രമായാണ് ഉപയോഗിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല