ബ്രട്ടീഷ് പൗരന്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുളള ലൈഫ് ഇന്‍ ദി യു കെ ടെസ്റ്റ് പരിഷ്‌കരിക്കാന്‍ ആലോചിക്കുന്നതായി ബ്രട്ടീഷ് ഹോം സെക്രട്ടറി തെരേസാ മേയ്. 2005 ല്‍ ലേബര്‍ പാര്‍ട്ടിയാണ് ബ്രട്ടീഷ് പൗരത്വം ലഭിക്കുന്നതിനായി ഇത്തരമൊരു ടെസ്റ്റ് ഏര്‍പ്പെടുത്തിയത്. നിലവില്‍ ബ്രിട്ടനിലെ ദൈനംദിന ജീവിതരീതികളെ കുറിച്ചും ശൈലികളെ കുറിച്ചുമുളള ചോദ്യങ്ങളാണ് ടെസ്റ്റ് എഴുതുന്നവര്‍ക്ക് നേരിടേണ്ടി വരുക. ഇത് മാറ്റി ബ്രിട്ടന്റെ ചരിത്രത്തേക്കുറിച്ചും നേട്ടങ്ങളെകുറിച്ചും പരീക്ഷാര്‍ത്ഥിക്കുളള അറിവ് പരിശോധിക്കുന്ന ചോദ്യങ്ങളാകും ഇനി മുതല്‍ നല്‍കുക.
ബ്രട്ടീഷ് പൗരന്‍മാരാകാന്‍ അപേക്ഷ നല്‍കുന്നവര്‍ ബ്രിട്ടന്റെ ദേശീയ ഗാനം അറിഞ്ഞിരിക്കണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇതോടെ മനുഷ്യാവകാശ നിയമങ്ങള്‍ക്ക് വിധേയമായി ആനുകൂല്യങ്ങള്‍ക്കു വേണ്ടി ബ്രിട്ടനിലേക്ക് കുടിയേറുന്നവരുടെ എണ്ണം കുറക്കാനാകുമെന്നാണ് കരുതുന്നത്. ടെസ്റ്റിന് തയ്യാറെടുക്കുന്നവര്‍ക്കായുളള പുതിയ ഹാന്‍ഡ്ബുക്ക് സെപ്റ്റംബറോട് തയ്യാറാകുമെന്നാണ് കരുതുന്നത്. പുസ്തകത്തില്‍ ബ്രയോണിനൊപ്പം ഡ്യൂക്ക് ഓഫ് വില്ലിംഗ്ടണ്‍, ഷേക്‌സ്പിയര്‍ തുടങ്ങിയ ബ്രിട്ടനിലെ പ്രധാനപ്പെട്ട ചരിത്ര സാംസ്‌കാരിക നായകന്‍മാരെ കുറിച്ചുളള വിവരങ്ങള്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. ബ്രട്ടനിലെ പ്രധാനപ്പെട്ട യുദ്ധങ്ങള്‍, കണ്ടുപിടുത്തങ്ങള്‍ തുടങ്ങിയവയെ കുറിച്ചുളള അറിവില്ലാത്തവര്‍ക്ക് ഇനി ബ്രട്ടീഷ് പൗരന്‍മാരാകുക എന്നത് സ്വപ്‌നമായിരിക്കും.
ബ്രട്ടീഷ് സംസ്‌കാരവും ചരിത്രവും അറിയാവുന്ന ഒരാള്‍ക്ക് ഇവിടുത്തെ ജീവിത രീതികളോട് പൊരുത്തപ്പെട്ട് പോകാനാകുമെന്നാണ് കരുതുന്നത്. അതിനാലാണ് ടെസ്റ്റില്‍ ഇത്തരം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. പുതിയ ഹാന്‍ഡ് ബുക്കിനെ അടിസ്ഥാനമാക്കിയാകും 45 മിനിട്ട് ദൈര്‍ഘ്യമുളള ടെസ്റ്റിനുളള ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. യുകെയിലാകെ 90 പരീക്ഷാകേന്ദ്രങ്ങളാണ് ഇതിനായി ഉളളത്. കുടിയേറ്റനിയമങ്ങളുടെ നിരീക്ഷകനായ ആല്‍ഫ് മെഹ്മെറ്റ് പുതിയ പരിഷ്‌കരണങ്ങളെ സ്വാഗതം ചെയ്തു. പലരും രാജ്യത്തിന് എന്ത് സംഭാവന നല്‍കാനാകുമെന്ന് കരുതിയല്ല പൗരത്വത്തിന് അപേക്ഷിക്കുന്നത് രാജ്യത്ത് നിന്ന് എന്ത് ലഭിക്കുമെന്ന് കരുതിയാണ്. പുതിയ പരിഷ്‌കരണം ഇതിനൊരു മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
എന്നാല്‍ നിലവിലുളള ടെസ്റ്റുകള്‍ തന്നെ കടുപ്പമേറിയതാണന്നും പുതിയ പരിഷ്‌കരണങ്ങള്‍ ഒരാളെയും ടെസ്റ്റില്‍ വിജയിപ്പിക്കില്ലെന്നും ബിഎസ്ജിഎസ് കോളേജില്‍ സിറ്റിസണ്‍ഷിപ്പ് കോഴ്‌സ് നടത്തുന്ന ഹബീബ് മിശ്ര പറയുന്നു. യുകെയില്‍ ജനിച്ച് വളര്‍ന്ന ആളുകള്‍ക്ക് പോലും ഈ പരീക്ഷ പാസ്സാകുന്നത് കഠിനമാണ്. അപ്പോള്‍ വിദേശത്ത് നിന്ന എത്തുന്ന ഇംഗ്ലീഷില്‍ അധികം പാണ്ഡിത്യമില്ലാത്തവരുടെ കാര്യം കഷ്ടം തന്നെയാകുമെന്ന് മിശ്ര പ്രതികരിച്ചു. ബ്രിട്ടനിലെ ദേശീയഗാനം ക്രിസ്തീയവിശ്വാസ പ്രകാരമുളളതാണന്നും ഇത് പഠിക്കാനാവശ്യപ്പെടുന്നത് മറ്റ് മതവിശ്വാസങ്ങളെ ഹനിക്കുന്നതിന് തുല്യമാണന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല