കുടിയേറ്റക്കാരെയും കൂടി ഉള്‍പ്പെടുത്തി നോക്കിയാല്‍ അടുത്ത 20 വര്‍ത്തേയ്ക്ക് യുകെയിലെ താമസ സൗകര്യത്തിനായി ഓരോ ഏഴ് മിനിറ്റിലും പുതിയ ഒരു വീട് നിര്‍മ്മിക്കണമെന്ന് കണക്കുകള്‍. കുടിയേറ്റക്കാരും അവരുടെ തലമുറകളുമായി യുകെയിലെ ജനസംഖ്യ അടുത്ത നൂറ്റാണ്ടില്‍ 30 മില്യണാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ കണക്കുകളിലും വൈരുദ്ധ്യമുണ്ടാകുമെന്നാണ് മൈഗ്രേഷന്‍ വാച്ച് യുകെ പറയുന്നത്. 2012ന് മുന്‍പ് ബ്രിട്ടണിലേക്കെത്തിയ ആളുകളെ ഉള്‍പ്പെടുത്താതെയാണ് ഓഫീസ് ഫോര്‍ നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്ക്‌സ് ഇത്രയും വലിയ ജനസംഖ്യാ കണക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ കണക്കുകള്‍ ശേഖരിച്ച രീതികള്‍ ശരിയല്ലെന്നും ഇക്കാര്യം ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ഉന്നയിക്കുമെന്നും തിങ്ക് ടാങ്കിന്റെ ചെയര്‍മാന്‍ ലോര്‍ഡ് ഗ്രീന്‍ പറഞ്ഞു.
ബ്രിട്ടണിലെ കുടിയേറ്റത്തിന്റെ തോത് വര്‍ദ്ധിച്ചതായും കുടിയേറ്റം നിയന്ത്രിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിന് കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിച്ചില്ലെന്നും കഴിഞ്ഞ ആഴ്ച്ച പുറത്തുവന്ന കണക്കുകളില്‍നിന്ന് വ്യക്തമായിരുന്നു. ബ്രിട്ടണിലെ സമ്മതിദായകരില്‍ നല്ലൊര് ശതമാനത്തിനും കുടിയേറ്റം ഉള്‍പ്പെടെ തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യങ്ങളില്‍ ഉത്കണഠയുണ്ടെന്ന് മുന്‍പ് സംഘടിപ്പിച്ച സര്‍വേഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു. 2005ന് ശേഷം നെറ്റ് മൈഗ്രേഷന്‍ ഏറ്റവും കൂടിയ നിലയിലാണ്. 320,000 ആണ് നിലവിലെ ബ്രിട്ടണിലെ നെറ്റ് മൈഗ്രേഷന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല