സെര്‍ബിയയില്‍നിന്ന് ഹംഗറിയിലേക്ക് കഴിഞ്ഞ ഒരു ദിവസം മാത്രം കടന്നത് 2000 കുടിയേറ്റക്കാരാണ്. ഈ വര്‍ഷം ഇതുവരെയായി 140,000 കുടിയേറ്റക്കാരാണ് ഹംഗറിയിലേക്ക് കടന്നു കൂടിയതെന്ന് കണക്കുകള്‍ പറയുന്നു. 2014 ല്‍ രാജ്യത്തേക്ക് എത്തിയ ആകെ കുടിയേറ്റക്കാരുടെ എണ്ണത്തേക്കാള്‍ മൂന്നിരട്ടിയാണ് ഇപ്പോള്‍ എട്ടു മാസം കൊണ്ട് ഹംഗറിയിലേക്ക് എത്തിയിരിക്കുന്നത്. ഈ വര്‍ഷം ആകെ ഇവിടെ പ്രതീക്ഷിക്കപ്പെടുന്നത് 300,000 കുടിയേറ്റക്കാരെയാണ്.
കുടിയേറ്റക്കാര്‍ അധികമായി ഹംഗറിയിലേക്ക് എത്തുന്ന സാഹചര്യത്തെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ ബുഡാപെസ്റ്റ് സര്‍ക്കാരിന് ആറ് മില്യണ്‍ പൗണ്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് പോരെന്നും തങ്ങള്‍ക്ക് കൂടുതല്‍ പണം വേണമെന്നും പ്രധാനമന്ത്രി വിക്തോര്‍ ഒര്‍ബാന്‍ പറഞ്ഞു. തങ്ങളുടേത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ രണ്ടാം തരക്കാരായിട്ടാണ് ഇയു അംഗരാജ്യങ്ങളും ബ്രസല്‍സും പരിഗണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അര്‍ത്ഥവത്തായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ യാത്രക്കാരുടെ ആധിക്യം കൊണ്ട് മുങ്ങിപോകുന്ന രക്ഷാബോട്ടായി പോയും ഹംഗറിയെന്ന് ചീഫ് ഓഫ് സ്റ്റാഫ് ജനോസ് ലാസര്‍ പറഞ്ഞു.
കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ ഒഴുക്ക് തടയുന്നതിനായി സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്ന 120 മൈല്‍ നീളത്തില്‍ റേസര്‍ വയര്‍ നിര്‍മ്മിക്കാന്‍ രാജ്യം തയാറെടുക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല