കുടിയേറ്റം ബ്രിട്ടനിലെ യുവാക്കളുടെ തൊഴിലവസരങ്ങള്‍ കുറയ്ക്കുന്നതായി പരാതി ഉയരാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. ബ്രിട്ടീഷ് മാധ്യമങ്ങളും സ്ഥാപനങ്ങളും ഇത്തരത്തില്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ കുടിയേറ്റ ജനതയ്ക്ക് നല്‍കുന്ന ആശങ്ക കുറച്ചൊന്നുമല്ല. 160,000 ഓളം പേര്‍ക്കാണ് ഈ രീതിയില്‍ ജോലി ലഭിക്കാതെ വന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം ഓരോ നൂറു പേരും യൂറോപ്പിന് പുറത്തു നിന്നും കുടിയേറുമ്പോള്‍ ഇരുപതിമൂന്നോളം ജോലികളാണ് ബ്രിട്ടന്കാര്‍ക്ക് നഷ്ട്ടപെടുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
എന്നാല്‍ കുടിയേറ്റ ഉപദേശക സമിതിയുടെ അന്വേഷണ പ്രകാരം ഈ റിപ്പോര്‍ട്ട് തീര്ത്തും തെറ്റാണെന്നും കുടിയേറ്റം ഒരിക്കലും ഒരു തൊഴിലവസരവും ആര്‍ക്കും കുറക്കുന്നില്ല എന്നും കണ്ടെത്തി. ഗവേഷണം നടത്തിയ വിദഗ്ദരുടെ അഭിപ്രായം ഓരോ നാലു പുതിയ കുടിയേറ്റക്കാരുടെയും ബ്രിട്ടനിലെക്കുള്ള പ്രവേശനം ഒരു ബ്രിട്ടന്കാരന്റെ ജോലി സാധ്യത കുറയ്ക്കുമെന്നാണ്. ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കേണ്ടതുണ്ട്.
കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ജോലി ചെയ്യുന്ന കുടിയേറ്റക്കാര്‍ രാജ്യത്തിന് മുതല്‍കൂട്ടാണ് എന്നാണ് ഇതിനെ പറ്റി കുടിയേറ്റ ഉപദേശകസമിതി പറഞ്ഞത്. ഓരോ കുടിയേറ്റക്കാരനും ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ പോഷിപ്പിക്കുന്നു. 2005മുതല്‍ 2010വരെ 700,000 ഓളം കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ ജോലിക്കായി വന്നു ചേര്‍ന്നു. ഇത് 160,000 ബ്രിട്ടന്‍കാരുടെ എങ്കിലും ജോലി നഷ്ട്ടപെടുത്തി.എന്നാണു മാക് റിപ്പോര്‍ട്ട്. കൂടാതെ ഉയര്‍ന്ന ശംബളം ലഭിക്കുന്നത് ഉയര്‍ന്നു കൊണ്ട് തന്നെ ഇരിക്കുന്നു.
ശരാശരി ശമ്പളക്കാരനാണ് ഇതില്‍ മാറ്റമില്ലാതെ ഇരുന്നത്. നാഷണല്‍ ഇന്സ്ടിട്യൂറ്റ് ഓഫ് എക്കണോമിക്സ് ആന്‍ഡ് സോഷ്യല്‍ റിസേര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം കുടിയേറ്റക്കാര്‍ ഒരിക്കലും ജോലിയവസരങ്ങള്‍ ബ്രിട്ടീഷുകാരില്‍ നിന്നും തട്ടിയെടുത്തിട്ടില്ല എന്ന് കണ്ടെത്തി. എന്നാല്‍ ഈ ആരോപണം ഉന്നയിച്ച മാക്ക് റിപ്പോര്‍ട്ട് കുടിയേറ്റം മൂലം ബ്രിട്ടനിലുള്ള വീടുകളുടെ വിലയും കൂടി എന്നാണു പറയുന്നത്.
പലപ്പോഴും പോളണ്ട് പോലെയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന ജോലിക്കാരുടെ കഴിവ് പ്രശംസനീയമാണ് . അവര്‍ ചെയ്യുന്ന രീതിയില്‍ ജോലി ചെയ്യാന്‍ പലപ്പോഴും ബ്രിട്ടന്‍ ജനത വിസമ്മതിക്കുകയാണ് എന്നും കുടിയേറ്റ നിരീക്ഷകനായ മാറ്റ്കാഫ് അഭിപ്രായപെട്ടു. മറ്റൊരു വിദഗ്ദനായ ആന്‍ഡ്രൂ ഗ്രീന്‍ വിച്ചു പറയുന്നത് ഈ റിപ്പോര്‍ട്ട് തികച്ചും പ്രൊഫഷണല്‍ ആണെങ്കില്‍ കൂടി ഏതുജോലിയും ചെയ്യുവാനുള്ള കുടിയേറ്റക്കാരുടെ സന്നദ്ധത പ്രശംസനീയമാണ്. നിയന്ത്രിത കുടിയേറ്റം എല്ലായ്പ്പോഴും ബ്രിട്ടന് ഉപകാരപ്രദമാണ്.
എന്നാല്‍ ഈ കണക്കുകള്‍ തമ്മില്‍ നാം ഒരിക്കലും ബന്ധപ്പെടുത്തേണ്ട ഒരു കാര്യവുമില്ല കാരണം ഇവ തമ്മില്‍ ഒരു ബന്ധവുമില്ല. അനാവശ്യമായി തൊഴിലില്ലായ്മ ഭീതി പൊട്ടിപുറപ്പെടുവിക്കുവാനുള്ള ആരുടെയോ ശ്രമങ്ങളാണ് പലപ്പോഴും പലയിടത്തും കാണുന്ന ലേഖനങ്ങള്‍. ജോലി ചെയ്യാന്‍ താല്പര്യമില്ലാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റി നടന്ന ഒരു ജനതയായിരുന്നു ബ്രിട്ടനില്‍ ഒരു സമയത്ത്. അതില്‍ നിന്നും ബ്രിട്ടനെ കരകേറ്റിയത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരുടെ പരിശ്രമമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല