ബ്രിട്ടണിലെ കുടിയേറ്റത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നും ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള കൊളീഷന്‍ സര്‍ക്കാരിന് കുടിയേറ്റം നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ പുതിയ നിര്‍ദ്ദേശവുമായ യുകെഐപി. അതിവൈദഗ്ധ്യമുള്ളവരെ സ്വാഗതം ചെയ്യുമ്പോള്‍ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളെ ബ്രിട്ടണില്‍ കടക്കാന്‍ അനുവദിക്കരുതൈന്നാണ് അവരുടെ വാദം.
യൂറോപ്യന്‍ യൂണിയനിലെ പൗരന്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള പൗരന്‍ എന്നുള്ള വേര്‍തിരിവ് വിസ ചട്ടങ്ങളില്‍നിന്ന് എടുത്തു കളയണമെന്നും യുകെഐപി ആവശ്യപ്പെടുന്നു.
വാര്‍ഷിക നെറ്റ് മൈഗ്രേഷന്‍ ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നത് ബ്രിട്ടണിലേക്ക് ഓരോ വര്‍ഷവും എത്തിക്കൊണ്ടിരിക്കുന്ന ന്യൂ കമ്മേഴ്‌സ് അല്ലെങ്കില്‍ കന്നിക്കാരാണ്. അത് നിയന്ത്രിക്കേണ്ടിയിരിക്കുന്നുവെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ബ്രിട്ടന്റെ കുടിയേറ്റ സംബന്ധമായ നിയമങ്ങളില്‍ വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ച് അന്തിമ രൂപം പാര്‍ട്ടി കുടിയേറ്റ വക്താവ് എംഇപി സ്റ്റീവന്‍ വൂള്‍ഫി ഇന്ന് പ്രഖ്യാപിച്ചേക്കും.
അഞ്ച് വര്‍ഷത്തേക്ക് വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ക്ക് ബ്രിട്ടണിലേക്ക് പ്രവേശനം നിഷേധിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹം ഇന്ന് നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ അവതരിപ്പിക്കും. ഓരോ വര്‍ഷവും അതിന്റെ പ്രതിഫലനം എന്താണെന്ന് അറിയാന്‍ പരിശോധന നടത്തണം. ഓസ്‌ട്രേലിയന്‍ മാതൃകയില്‍ പോയിന്റെ ബെയ്‌സ്ഡ് മൈഗ്രൈഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തണം. അതിവൈദഗ്ധ്യമുള്ള തൊഴിലാളിക്കും പരമാവധി അഞ്ച് വര്‍ഷം വരെയെ വിസ അനുവദിക്കാവു. അതിന് ശേഷം അവര്‍ക്ക് പിആറിന് അപേക്ഷിക്കാം. എല്ലാ നിയമങ്ങളും പാലിച്ച് അഞ്ച് വര്‍ഷം ജീവിക്കുന്നവര്‍ക്ക് മാത്രമെ പിആര്‍ നല്‍കാവുള്ളു. വിസാ കാലാവധിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് അവര്‍ക്ക് യോഗ്യതയുണ്ടാകും, എന്നാല്‍ യാതൊരു വിധത്തിലുള്ള ബെനഫിറ്റ്‌സുകള്‍ക്കും ഇവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
നെറ്റ് മൈഗ്രൈഷന്‍ 300,000 ത്തില്‍ എത്തി നില്‍ക്കുന്നുവെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഈ നയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ തയാറെടുക്കുകയാണഅ യുകെ ഐപി പാര്‍ട്ടി. കുടിയേറ്റം അത്രപെട്ടെന്ന് പോകുന്ന ഒരു പ്രശ്‌നമല്ല. ലക്ഷ കണക്കിന് ബ്രിട്ടീഷുകാര്‍ നേരിടുന്ന വലിയ പ്രശ്‌നമാണതെന്ന് വൂള്‍ഫ് ഇന്ന് നടത്തുന്ന പ്രസംഗത്തില്‍ പറയും.
ബ്രിട്ടണിലെ മറ്റ് പാര്‍ട്ടികളെ കുടിയേറ്റത്തിന്റെ കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ബ്രിട്ടീഷ് ജനത മനസ്സിലാക്കിയിട്ടുണ്ടെന്ന് യുകെഐപി നേതാവ് നിഗല്‍ ഫരാജ് പറയും. കാമറൂണിന്റെ പ്രതിജ്ഞയ്ക്ക് ശേഷവും നെറ്റ് മൈഗ്രേഷന്‍ 300,000 ത്തില്‍ എത്തി നില്‍ക്കുകയാണെന്ന് അദ്ദേഹം പറയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല