ബ്രിട്ടീഷ് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ വിസാത്തട്ടിപ്പിന് അറസ്റ്റില്‍. ബ്രിട്ടനില്‍ തങ്ങാന്‍ അവകാശമില്ലാത്ത കുടിയേറ്റക്കാര്‍ക്ക് അനധികൃതമായി വിസ അനുവദിച്ച സാമുവല്‍ ഷൊയേജുവാണ് അറസ്റ്റിലായത്. പത്തിലേറെ ആഫ്രിക്കക്കാര്‍ക്കാണ് ഇയാള്‍ വിസ നല്‍കിയത്. ആയിരക്കണക്കിന് പൗണ്ടാണ് ഇയാള്‍ ഇതിനായി കൈക്കൂലി വാങ്ങിയതെന്ന് കോടതി വിലയിരുത്തി. അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ഇദ്ദേഹത്തിന് നിരവധി കാലത്തെ ജയില്‍ ശിക്ഷയ്ക്ക് സാധ്യതയുണ്ടെന്ന് കോടതി സൂചിപ്പിച്ചു.
എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിച്ചിരിക്കുകയാണ്. ഇയാള്‍ ചെയ്ത വേണ്ടത്രതെളിവുകളില്ലെന്ന് പ്രോസിക്യൂഷനും സമ്മതിച്ചിട്ടുണ്ട്. 2008ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അക്കാലത്ത് ഇയാള്‍ ലണ്ടന്‍ ഇമിഗ്രേഷന്‍ ഏജന്‍സിയുടെ നൈജീരിയയിലെ ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു. വിശ്വാസവഞ്ചനാക്കുറ്റത്തിന് ഇയാളെ ശിക്ഷിക്കണമെന്നാണ് വിസ വിതരണം ചെയ്ത കാലത്ത് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ പതിനായിരത്തോളം പൗണ്ട് നിക്ഷേപിക്കപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
എന്നാല്‍ ഗൂഢാലോചന, ക്രിമിനല്‍ ഫണ്ട് ഉപയോഗം തുടങ്ങിയ കേസുകളില്‍ ഇയാല്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ ആ കേസുകള്‍ പിന്‍വലിച്ചു. എന്നാല്‍ വിശ്വാസ വഞ്ചനാക്കുറ്റം മാത്രം മതി ഇയാളെ നിരവധികാലം തടവിലാക്കാന്‍ എന്നാണ് കോടതി പറയുന്നത്. എസ്സെക്‌സിലെ കാന്‍വെ ദ്വീപില്‍ നിന്നുള്ള ഇയാളെ റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല