സ്വന്തം ലേഖകന്‍: അതിര്‍ത്തി മതിലിനു പണം നല്‍കില്ലെന്നു സ്പീക്കര്‍ പെലോസി; വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ട്രംപ്; അമേരിക്കയില്‍ ട്രഷറി സ്തംഭനം തുടരുന്നു. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി പ്രസിഡന്റ് ട്രംപിന്റെ മെക്‌സിക്കന്‍ മതില്‍ നിര്‍മാണ നീക്കത്തെ അപലപിച്ചു. മതിലിനായി ഖജനാവില്‍നിന്നു പണം നല്‍കില്ലെന്ന് അവര്‍ വ്യക്തമാക്കി.
രണ്ടാഴ്ചയായി തുടരുന്ന ട്രഷറി സ്തംഭനം അവസാനിപ്പിക്കാന്‍ ജനപ്രതിനിധി സഭ പാസാക്കിയ ബില്ലില്‍ മതിലിനു പണം നീക്കിവച്ചിട്ടില്ല. ബില്‍ പ്രസിഡന്റ് വീറ്റോ ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. രണ്ടാഴ്ചയായി തുടരുന്ന ട്രഷറി സ്തംഭനം ഒഴിവാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്തംഭനം നീക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ട്രംപുമായി മുതിര്‍ന്ന ഡെമോക്രാറ്റ് നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി, മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് ചക് ഷമര്‍ എന്നിവരാണ് ഡോണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയത്. മെക്‌സിക്കോ മതിലിന് പണം അനുവദിച്ചില്ലെങ്കില്‍ വര്‍ഷങ്ങളോളം ട്രഷറി നിയന്ത്രണം നടപ്പിലാക്കാനും മടിക്കില്ലെന്നതാണ് ട്രംപിന്റെ നിലപാട്.
അനധികൃത കുടിയേറ്റം തടയാനും യുഎസിന്റെ സുരക്ഷ ഉറപ്പാക്കാനും യുഎസ്‌മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ 500 കോടി ഡോളര്‍ വേണമെന്നാണു ട്രംപ് ആവശ്യപ്പെട്ടത്. അമേരിക്കന്‍ സെനറ്റ് ഈ ആവശ്യം തള്ളി. തന്റെ ആവശ്യം തള്ളിയതിനാല്‍ ശമ്പളം നല്‍കാനുള്ള ബില്ലില്‍ ഒപ്പിടില്ലെന്ന് ട്രംപ് നിലപാടെടുത്തു. എട്ടുലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരാണ് അമേരിക്കന്‍ ട്രഷറി സ്തംഭനത്തെ തുടര്‍ന്ന് ശമ്പളമില്ലാതെ ജോലിയെടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല