പാക്കിസ്ഥാനു നല്‍കിവരുന്ന സഹായം കുറയ്ക്കണമെന്നു ബ്രിട്ടനോട് മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ഖാന്‍. കൂടുതല്‍ സഹായമെത്തുന്നതു രാജ്യത്ത് അഴിമതി വര്‍ധിപ്പിക്കുന്നുണ്െടന്നും ബിബിസി റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാനില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ പട്ടിണി രൂക്ഷമാണെന്നും എന്നാല്‍ രാജ്യത്തിന് ലഭിക്കുന്ന അന്താരാഷ്ട്രസഹായങ്ങളില്‍ ചെറിയ തുക മാത്രമേ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു.
പാക്കിസ്ഥാന് നിലവില്‍ നല്‍കിവരുന്ന 140 ദശലക്ഷം ഡോളറിന്റെ വാര്‍ഷികസഹായം 350 ദശലക്ഷം ഡോളറാക്കി വര്‍ധിപ്പിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിരിക്കെയാണ് സഹായം വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവുമായി രാജ്യത്തെ ഒരു പ്രധാന വ്യക്തി രംഗത്തുവന്നിരിക്കുന്നത്. അന്താരാഷ്ട്രസഹായം ഇല്ലെങ്കില്‍ മാത്രമേ വേണ്ടത്ര പരിഷ്കാരങ്ങള്‍ വരുത്തി സ്വന്തം കാലില്‍നില്‍ക്കാന്‍ രാജ്യത്തിനാകുകയുള്ളൂവെന്നും ഇമ്രാന്‍ഖാന്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല