സ്വന്തം ലേഖകന്‍: രഹസ്യ വിവാഹം കഴിച്ചതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പാക് ക്രിക്കറ്ററും തഹ്‌രീകെ ഇന്‍സാഫ് നേതാവുമായ ഇംറാന്‍ ഖാന്‍. താന്‍ രഹസ്യമായി വിവാഹിതനായെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍ ക്രിക്കറ്ററും പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് നേതാവുമായ ഇംറാന്‍ ഖാന്‍.
ബുശ്‌റ മനേകയോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയതാണെന്നും എന്നാല്‍ അവര്‍ വിവാഹത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും ഇംറാന്‍ ഖാന്‍ പ്രതികരിച്ചു. ആത്മീയ നേതാവായി സ്വീകരിച്ച ബുശ്‌റ മനേകയെ ഇംറാന്‍ ഖാന്‍ ലാഹോറില്‍വെച്ച് രഹസ്യമായി വിവാഹം ചെയ്തുവെന്ന് ശനിയാഴ്ച ഒരു പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത തള്ളി മണിക്കൂറുകള്‍ക്കകം പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയിരുന്നു.
ഇംറാനെതിരെ അഴിമതിയാരോപണം നടത്തി പരാജയപ്പെട്ട എതിരാളികള്‍ അദ്ദേഹത്തെ താറടിക്കുന്നതിന് പുതിയ ആരോപണവുമായി രംഗത്തെത്തിയത് അപഹാസ്യമാണെന്ന് പാര്‍ട്ടിയുടെ ചീഫ് വിപ്പ് ശിറീന്‍ മസാരി ട്വിറ്ററില്‍ പ്രതികരിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല