1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2023

സ്വന്തം ലേഖകൻ: രാജ്യവ്യാപക സ്വാതന്ത്ര്യസമരങ്ങൾക്ക് ആഹ്വാനം ചെയ്ത് മുൻ പാക് പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇംറാൻ ഖാൻ. രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാനും അനുയായികളോട് ആഹ്വാനം ചെയ്തു. അഴിമതിക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷമായിരുന്നു ഇംറാൻ ഖാന്‍റെ പ്രതികരണം. 2022 ഏപ്രിലിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം നിരവധി കേസുകളിൽ കുടുങ്ങിയ താരത്തിന്‍റെ തടങ്കൽ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വെള്ളിയാഴ്ച ജാമ്യം ലഭിച്ചത്.

ഇംറാൻഖാന്‍റെ അറസ്റ്റിനു പിന്നാലെ രാജ്യത്ത് വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. “സ്വാതന്ത്ര്യം എളുപ്പം ലഭിക്കുന്നതല്ല. നിങ്ങൾ അത് നേടിയെടുക്കണം. അതിനായി നിങ്ങൾ ത്യാഗം സഹിക്കണം” തന്‍റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പറഞ്ഞു.ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച പ്രചാരണം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ട ഖാൻ സൈന്യത്തിനെതിരേയും ആഞ്ഞടിച്ചു. രാഷ്ട്രീയം കളിക്കണമെങ്കിൽ രഷ്ട്രീയ പാർട്ടി പാർട്ടി രൂപീകരിച്ച് സമൂഹത്തിലേക്ക് ഇറങ്ങാനും അദ്ദേഹം സൈനിക നേതൃത്വത്തെ വെല്ലുവിളിച്ചു. ഇറക്കുമതി സർക്കാർ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“നിങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങി. എന്തുകൊണ്ട് സ്വന്തം പാർട്ടി രൂപീകരിച്ചു കൂടാ. ഇത്തരം നിസാര ആരോപണങ്ങൾ ഉന്നയിക്കാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത്. ഞാൻ ചെയ്തിടത്തോളം സൈന്യത്തെ മറ്റാരും ഉപദ്രവിച്ചിട്ടില്ലെന്ന് പറയുന്നതിന് നാണമില്ലേ? നിങ്ങൾ ഞങ്ങളെ തകർക്കും,” ഖാൻ പറഞ്ഞു.

അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ അറസ്റ്റിലായ ഇംറാൻ ഖാന് ഇസ്‍ലാമാബാദ് ഹൈകോടതി കഴിഞ്ഞ ദിവസം രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇംറാൻ ഖാനെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതിനും ഹൈക്കോടതി വിലക്കുണ്ട്. ലാഹോറിൽ രജിസ്റ്റർ ചെയ്ത മൂന്ന് ഭീകരവാദക്കേസുകളിലും സില്ലെ ഷാ കൊലപാതകക്കേസിലും സംരക്ഷണ ജാമ്യവും അനുവദിച്ചു.

അതിനിടെ രാഷ്ട്രീയ-ക്രമസമാധാന സംഘർഷങ്ങൾ രൂക്ഷമായ പാകിസ്‍താനിൽ സൈനികനിയമം ഏർപ്പെടുത്തില്ലെന്ന് സൈന്യം.
ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (െഎ.എസ്.പി.ആർ.) ഡയറക്ടർ ജനറൽ മേജർ ജനറൽ അഹമ്മദ് ഷെരിഫ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് നാലു ദിവസമായി രാജ്യത്ത് സംഘർഷാവസ്ഥയാണ്.

സൈനിക സ്ഥാപനങ്ങൾക്കുനേരെയും ആക്രമണങ്ങളുണ്ടായി. ഈ സാഹചര്യത്തിൽ പട്ടാളനിയമം എർപ്പെടുത്തുമോയെന്ന ചോദ്യത്തിനാണ് അതിന്റെ ആവശ്യമില്ലെന്ന പ്രതികരണമുണ്ടായത്. സൈനിക മേധാവി ജനറൽ അസിം മുനീർ ഉൾപ്പെടെയുള്ള സൈനിക നേതൃത്വം ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നതെന്ന് ഷെരിഫ് ചൗധരി പറഞ്ഞു. ഉന്നത സൈനിക ഉദ്യോഗസ്ഥർ രാജിവെച്ചെന്ന രീതിയിലുള്ള സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.