സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മോദിയെ ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചു. ദക്ഷിണേഷ്യയുടെ വികസനം യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ബലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യ വ്യോമാക്രമണവും നടത്തി. അതിനിടെ, ബലാക്കോട്ട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് ഇത് വിലയിരുത്തപ്പെട്ടത്. സംഘര്‍ഷാവസ്ഥയ്ക്കിടെ പാകിസ്താന്‍ അടച്ച വ്യോമപാത ഇനിയും തുറന്നിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ഇമ്രാന്‍ ഖാന്‍ അഭിനന്ദനം അറിയിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല