1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2018

സ്വന്തം ലേഖകന്‍: ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് തുരങ്കംവെക്കാന്‍ ഒറ്റക്കെട്ടായി പാക് പ്രതിപക്ഷം; അണിയറ നീക്കങ്ങള്‍ ശക്തമാകുന്നു. പാക് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിനടുത്തെത്തിയ മുന്‍ ക്രിക്കറ്റര്‍ ഇംറാന്‍ ഖാനെ പുറത്തിരുത്താന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 272 അംഗസഭയില്‍ 116 സീറ്റുകള്‍ നേടിയാണ് ഇമ്രാന്റെ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പി.ടി.ഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്.

ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഇമ്രാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ രൂപവത്കരണത്തിന് ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ചെറുകിട കക്ഷികള്‍ പിന്തുണ വാഗ്ദാനം ചെയ്തതായാണ് സൂചന. എന്നാല്‍, ഏതു നിലക്കും ഇംറാനെ പുറത്തിരുത്തുകയെന്ന ലക്ഷ്യത്തോടെ മുന്‍നിര കക്ഷികളായ പാകിസ്താന്‍ മുസ്‌ലിം ലീഗും (നവാസ്) പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടിയുമാണ് ഒന്നിക്കുന്നത്.

‘സര്‍വകക്ഷി സഖ്യം’ എന്നു പേരിട്ട് പി.ടി.ഐ അല്ലാത്ത എല്ലാ കക്ഷികളെയും ഒരേ പാളയത്തില്‍ അണിനിരത്താനാണ് ശ്രമം. കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ പി.എം.എല്‍.എന്‍ 64ഉം പി.പി.പി 43ഉം സീറ്റുകള്‍ നേടിയിരുന്നു. ചെറുകിട കക്ഷികളെ കൂടി ഉള്‍പെടുത്തി ഇംറാനെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.