1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2016

സ്വന്തം ലേഖകന്‍: വിവാഹ വാര്‍ഷിക സമ്മാനം ചോദിച്ചപ്പോള്‍ വിവാഹ മോചനം തന്ന ഇമ്രാന്‍ ഖാന്‍, വെളിപ്പെടുത്തലുമായി മുന്‍ പാക് ക്രിക്കറ്റ് താരത്തിന്റെ ഭാര്യ. ‘വിവാഹ വാര്‍ഷികമായതിനാല്‍ തനിക്ക് നല്‍കേണ്ട സമ്മാനത്തെ കുറിച്ച് ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ചു, പകരം അദ്ദേഹം നല്‍കിയതാകട്ടെ വിവാഹമോചനം. പാകിസ്താന്റെ കാര്യത്തില്‍ അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് നമുക്ക് പ്രാര്‍ഥിക്കാം.’ പാകിസ്താന്‍ മുന്‍ ക്രിക്കറ്ററും നിലവില്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി പ്രസിഡന്റുമായ ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യയാണ് റെഹാം വ്യക്തമാക്കുന്നു.

പാക് പ്രസിഡന്റ് നവാസ് ശരീഫ് രാജ്യവെക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 2ന് തലസ്ഥാനത്ത് രാജ്യവ്യാപകമായ സമരത്തിന് ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്ത സന്ദര്‍ഭത്തിലാണ് ജിയോ ടീ.വിക്ക് നല്‍കിയ അഭിമുഖത്തില്‍ റെഹാമിന്റെ വെളിപ്പെടുത്തല്‍.

പത്ത് മാസത്തെ വിവാഹ ബന്ധത്തിനൊടുവില്‍ കഴിഞ്ഞ ഒക്‌ടോബര്‍ 30നാണ് ദൃശ്യമാധ്യമ പ്രവര്‍ത്തക കൂടിയായ റെഹാമും ഇമ്രാനും വേര്‍പിരിഞ്ഞത്. ആദ്യ ഭാര്യയായ ഇംഗ്ലീഷുകാരി ജാമീമാ ഗോള്‍ഡ് സ്മിത്തുമായുള്ള ഒമ്പതു വര്‍ഷത്തെ ജീവിതം 2004 ജൂണില്‍ അവസാനിപ്പിച്ചതിനു ശേഷമാണ് ഇമ്രാന്‍ റെഹാമിനെ ജീവിത സഖിയാക്കിയത്. ആദ്യ വിവാഹത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ അദ്ദേഹത്തിനുണ്ട്.

ഉഭയ സമ്മത പ്രകാരമാണ് ഇരുവരും വേര്‍പിരിഞ്ഞതെങ്കിലും ഇമ്രാന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ റെഹാന്‍ അനാവശ്യമായി ഇടപെടുന്നതാണ് വിവാഹ മോചനത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.