സ്വന്തം ലേഖകന്‍: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരിക്ക് ദുബായില്‍ ബിനാമി സ്വത്തുക്കള്‍ ഉള്ളതായി വെളിപ്പെടുത്തല്‍. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പാക് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരി അലീമ ഖാനും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ദുബായില്‍ ബിനാമി സ്വത്തുക്കളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്താന്റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പാക് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. അലീമ ഖാനുമിനെക്കൂടാതെ പാക് സര്‍ക്കാര്‍ വക്താവ് ഫാറൂഖ് സലീമിന്റെ മാതാവ്, സെനറ്റര്‍ താജ് അഫ്രീദി, പ്രതിപക്ഷ പാര്‍ട്ടിയായ പിഎംഎന്‍എല്‍ സെനറ്റര്‍ അന്‍വര്‍ ബയ്ഗിന്റെ ഭാര്യ എന്നിവരും ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രമുഖര്‍ക്ക് പുറമേ കസ്റ്റംസ് കളക്ടര്‍ ഷാഹിദി മജീദ്, ഫെഡറല്‍ റവന്യൂ ബോര്‍ഡ് ഓഫീസര്‍ വസീഫ് ഖാന്‍ തുടങ്ങി ധാരാളം ഉന്നതോദ്യോഗസ്ഥരും പട്ടികയിലുണ്ട്. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം നോട്ടീസ് അയച്ചിട്ടുണ്ടെന്ന് പാക് മാധ്യമമായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല