കേരളക്കരയെ പൊട്ടിച്ചിരിപ്പിയ്ക്കാന്‍ ആ നാല്‍വര്‍ സംഘം വീണ്ടുമെത്തുന്നു. ഹരിഹര്‍ നഗറിന്റെ നാലാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത സംവിധായകന്‍ ലാല്‍ തന്നെയാണ് പുറത്തുവിട്ടത്.
2013 ആദ്യത്തെടെ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കാനാണ് ലാല്‍ പ്ലാന്‍ ചെയ്യുന്നത്. 1990ലാണ് തിയറ്ററുകളില്‍ പൊട്ടിച്ചിരിയുമായ് സിദ്ധിക്-ലാല്‍ ടീം ഇന്‍ ഹരിഹര്‍ നഗര്‍ ഒരുക്കിയത്. പിന്നീട് സിദ്ധിഖ്, ലാല്‍ എന്നിവര്‍ വഴി പിരിഞ്ഞെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ലാല്‍ ഒരുക്കി. ചിത്രത്തിന്റെ നാലാം ഭാഗവുമായി സംവിധായകന്‍ എത്തുമ്പോള്‍ പൊട്ടിച്ചിരിയുടെ പൂത്തിരിയാകും ആവര്‍ത്തിയ്ക്കുക എന്ന് തന്നെ പ്രതീക്ഷിയ്ക്കാം. കഥാപാത്രങ്ങള്‍ മാത്രമാണ് പ്രഖ്യാപിച്ചത്. നായിക അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല