1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2018

സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ അമ്മയുടേയും മകന്റേയും കൊലപാതകം; വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് പോലീസ്. കൊലപാതകം സംബന്ധിച്ച് ഇതുവരെ കാര്യമായ തുമ്പുന്നും ലഭിക്കാത്തതനിലാണ് വിവരം നല്‍കുന്നവര്‍ക്ക് വന്‍ ഉപഹാര വാഗ്ദാനവുമായി പൊലീസ് രംഗത്തെത്തിയത്.

മാലാ മന്‍വാനി മകന്‍ റിഷി മന്‍വാനി എന്നിവരെയാണ് ബുധനാഴ്ച സ്വഭവനത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവില്‍ ഇവരുടെ കൊലപാതകത്തിന്റെ തെളിവൊന്നും ലഭിക്കാത്തതിലാണ് സൂചനകള്‍ നല്‍കുന്നവര്‍ക്ക് വന്‍തുക വാഗ്ദാനവുമായി പൊലീസ് എത്തിയിരിക്കുന്നത്.

ബിസിനസുകാരായ അമ്മയെയും മകനെയും കുറച്ച് ദിവസമായി പ്രത്യേകിച്ച് അറിയിപ്പൊന്നും കൂടാതെ കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.