1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2024

സ്വന്തം ലേഖകൻ: കഴിഞ്ഞ 75 വര്‍ഷക്കാലത്തിനിടയില്‍ പ്രതിവര്‍ഷ ജനസംഖ്യാ നിരക്ക് വര്‍ദ്ധനയിലെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണ് ഇപ്പോള്‍ യു കെയില്‍ ദൃശ്യമാകുന്നത്. ഒരു വര്‍ഷത്തിനിടയില്‍ പത്തു ലക്ഷത്തിലേറെ കുടിയേറ്റക്കാര്‍ എത്തിയതാണ് വന്‍ ജനസംഖ്യാ വര്‍ദ്ധനവിന് ഇടയാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലേയും ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്ന 6,10,000 ആളുകളുടെ വര്‍ദ്ധനവാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പറയുന്നു. 2023 ജൂണില്‍ അവസാനിക്കുന്ന ഒരു വര്‍ഷത്തെ കണക്കാണിത്. ഇതോടെ ഈ രണ്ട് രാജ്യങ്ങളിലേയും ജനസംഖ്യ ആറ് കോടി ഒമ്പത് ലക്ഷമായി ഉയര്‍ന്നു.

കുടിയേറ്റം തന്നെയാണ് ജനസംഖ്യ കുതിച്ചുയരുവാന്‍ കാരണമായതെന്ന് ഒ എന്‍ എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശങ്ങളില്‍ നിന്നും 10,00,084 പേര്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി കുറിയേറിയപ്പോള്‍ ഇവിടെ നിന്നും വിദേശങ്ങളിലെക്ക് കടന്നവര്‍ വെറും 4,62,000 മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുമൂലം രാജ്യത്തെ ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവ് 6,22,000 ആണ്. അതേസമയം ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയവര്‍ക്കിടയിലെ ജനന നിരക്കും മരണ നിരക്കും ഏതാണ്ട് സമാനമായ രീതിയിലാണ് പോകുന്നത്. 2023 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ഉണ്ടായ മരണങ്ങളേക്കാള്‍ 400 ജനനങ്ങള്‍ മാത്രമാണ് കൂടുതലായി ഉണ്ടായിരിക്കുന്നത്.

അതുപോലെ സ്‌കോട്ട്‌ലാന്‍ഡിലേക്കും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്കും താമസം മാറ്റിയവരുടെ എണ്ണം വെറും 13,000 മാത്രമായിരുന്നു. എന്നിരുന്നാലും ഇത് ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ജനസംഖ്യ കുറച്ചെങ്കിലും കുറയാന്‍ ഇടയാക്കി. എന്നിരുന്നിട്ടും 1948 ല്‍ ഉണ്ടായ വന്‍ ജനസംഖ്യാ വര്‍ദ്ധനക്ക് ശേഷമുള്ള ഏറ്റവും വലിയ ജനസംഖ്യാ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 1948 – രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പല ബ്രിട്ടീഷ് കോളനികളും സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷുകാരെല്ലാം തിരികെ മടങ്ങിയതും, അന്നത്തെ ബേബി ബൂമുമായിരുന്നു അന്ന് ജനസംഖ്യ കുത്തനെ കുതിച്ചുയരാന്‍ ഇടയാക്കിയത്.

കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ജനസംഖ്യയിലും വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 76,266 പേരാണ് പുതിയതായി ലണ്ടനില്‍ താമസമാക്കിയിട്ടുള്ളത്. ഇതോടെ ലണ്ടനിലെ മൊത്തം ജനസംഖ്യ 89 ലക്ഷമായി ഉയര്‍ന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കുടിയേറുന്നതിനേക്കാള്‍ കൂടുതലായി ജനങ്ങള്‍ കുടിയേറുന്നത് ലണ്ടനിലേക്കാണ്. മാത്രമല്ല, മറ്റ് ഭാഗങ്ങളിലേതിനേക്കാള്‍ കൂടുതല്‍ ജനന നിരക്കും മരണ നിരക്കും ലണ്ടനില്‍ കൂടുതലുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.