സ്വന്തം ലേഖകൻ: വിദേശ യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളും കൈവശമുള്ള കറൻസിയുടെ കാര്യങ്ങൾ വ്യക്തമായി കസ്റ്റംസിനോട് വെളിപ്പെടുത്തണം. കൂടാതെ യാത്ര ചെയ്യാൻ ഉദ്യേശിക്കുന്ന രാജ്യത്തെ കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് യാത്രക്കാർക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം എന്ന് അധികൃതർ അറിയിച്ചു. 60000 ദിർഹത്തിൽ അധികം പണം കൈവശമുണ്ടെങ്കിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ഈ വിവരം കസ്റ്റംസിനെ അറിയിക്കണം.
വിലപിടിപ്പുള്ള ആഭരണങ്ങൾ, മറ്റ് ആഡംബര വസ്തുക്കൾ എന്നിവ കെെവശം ഉണ്ടെങ്കിൽ കസ്റ്റംസിൽ അറിയിക്കണം. ഓരോ രാജ്യത്തെയും കസ്റ്റംസിന്റെ വെബ്സൈറ്റ് വഴിയോ കോൺസുലേറ്റുകൾ, സ്ഥാനപതി കാര്യാലയങ്ങൾ എന്നിവ വഴിയോ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കണം. വിമാനത്താവളങ്ങളിൽ കസ്റ്റംസ്, പരിശോധനാ ഉദ്യോഗസ്ഥരുമായി സഹകരിക്കണം. മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം മടക്കയാത്ര.
കസ്റ്റംസ് ക്ലിയറൻസ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലൂടെ വായിച്ചു മനസ്സിലാക്കണം. യുഎഇയിൽ ഇതുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്രാ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ‘അഫ്സഹ്’ എന്ന പേരിൽ യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് അതോറിറ്റി റജിസ്ട്രേഷൻ സംവിധാനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അതോറിറ്റിയുടെ വെബ് പേജിൽ https /declare.customs.ae രജിസ്ട്രേഷൻ ചെയ്യാം. അല്ലെങ്കിൽ അഫ്സഹ് ആപ് വഴിയും റജിസ്റ്റർ ചെയ്യാം. സുരക്ഷ ശക്തമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തലുള്ള സംവിധാനങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നത്. എല്ലാ സ്വദേശികളും വിദേശികളും ഇക്കാര്യം ശ്രദ്ധക്കണം. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല