സമ്പാദ്യത്തിന്റെ കാര്യത്തില്‍ അടുത്ത 70 വര്‍ഷത്തേക്കെങ്കിലും സ്ത്രീകള്‍ക്ക് പുരുഷന്മാരെ കടത്തി വെട്ടാന്‍ കഴിയില്ലെന്ന് യുഎന്‍ നിരീക്ഷിച്ചു. നിലവില്‍ സമ്പാദ്യത്തിലുള്ള അന്തരം കുറയുന്നത് വളരെ കുറഞ്ഞ നിരക്കിലായതിനാലാണ് ഇത്. ജോലി സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന അസമത്വം കൂടി വരികയാണെന്നും ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ വേതനം ഉറപ്പാക്കുന്ന നിയമം അമേരിക്ക 50 വര്‍ഷങ്ങള്‍ക്കു മുമ്പും ബ്രിട്ടന് 45 വര്‍ഷങ്ങള്‍ക്കു മുമ്പും പാസാക്കിയിരുന്നു. എന്നാല്‍ ഇന്നും ലോകമൊട്ടാകെയുള്ള പുരുഷന്മാര് സമ്പാദിക്കുന്നതിന്റെ 77% മാത്രമേ സ്ത്രീകള്‍ക്ക് സമ്പാദിക്കാന്‍ കഴിയുന്നുള്ളു.
കഴിഞ്ഞ 20 വര്‍ഷമായി നാമമാത്ര വര്‍ധനയാണ് ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് നേടാനായത്, 3%. കുഞ്ഞുങ്ങളുള്ള അമ്മമാര്‍ കുഞ്ഞുങ്ങള്‍ ഇല്ലാത്ത സ്ത്രീകളേക്കാള്‍ കുറവു മാത്രമേ സമ്പാദിക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരോ കുഞ്ഞ് ജനിക്കുമ്പോഴും അമ്മ സമ്പാദ്യത്തിന്റെ കാര്യത്തില്‍ പുറകിലേക്ക് പോകുന്നു.
ലോകമാകെയുള്ള കണക്കനുസരിച്ച് വിവിധ ജോലികളിലുള്ള സ്ത്രീകളുടെ പങ്കാളിത്തത്തിലും നേരിയ വര്‍ധന മാത്രമേ ഉള്ളു. കഴിഞ്ഞ 20 വര്‍ഷമായി ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ സ്ത്രീകള്‍ ജോലി പങ്കാളിത്തത്തിന്റെ കാര്യത്തിലും വേതനത്തിന്റെ കാര്യത്തിലും സ്ത്രീകള്‍ പുരുഷനോടൊപ്പം എത്താന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരുമെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് പറയുന്നു.
ബ്രിട്ടനിലെ സ്ത്രീകളാണ് സമ്പാദ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അസമത്വം അനുഭവിക്കുന്നത്. ബ്രിട്ടന് വ്യക്തി സ്വാതന്ത്യ്രത്തിന് കൂടുതല്‍ ഊന്നല്‍ നല്കുന്നതിനാല് ഡേകെയര്‍ സൗകര്യങ്ങളും സ്കൂള്‍ സമയത്തിനു ശേഷം കുട്ടികളെ നോക്കാനുള്ള സൗകര്യങ്ങളും കുറവായതാണ് കാരണം. ലോക വനിതാ ദിനത്തിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല