ബ്രിട്ടനില്‍ വരുമാനത്തിലെ അസമത്വം വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍. ഒ ഇ സി ഡി നടത്തിയ പഠനത്തിലാണീ കണ്ടെത്തല്‍. 1970കളുടെ പകുതി മുതല്‍ വരുമാനത്തിലെ ഈ അസമത്വം വര്‍ദ്ധിച്ചു കൊണ്ടിരുന്നതായും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഈ അന്തരം ഏറ്റവും കൂടുതലുള്ള രാജ്യമായി ബ്രിട്ടന്‍ മാറികഴിഞ്ഞു എന്നും പഠനങ്ങള്‍ പറയുന്നു.
4,700 രൂപ വാര്‍ഷിക വരുമാനമായി ലഭിക്കുന്ന പത്തു ശതമാനം ആളുകളെക്കാള്‍ പന്ത്രണ്ടിരട്ടി കൂടുതലാണ് ഈ കണക്കില്‍ വാര്‍ഷിക വരുമാനം 55,000യൂറോ ലഭിക്കുന്ന ആളുകള്‍. 1985 കളില്‍ വാര്‍ഷിക വരുമാനം സംബന്ധിച്ച കണക്കെടുപ്പുകള്‍ നടത്തുമ്പോള്‍ വരുമാന അസമത്വം സംബന്ധിച്ചു ലഭിച്ചിട്ടുള്ള കണക്കുകള്‍ എട്ടിനൊന്നെന്നായിരുന്നു എങ്കില്‍ അതിപ്പോള്‍ ഒമ്പതില്‍ ഒന്നായി മാറിയിരിക്കുന്നുവെന്നും പഠനം വെളിപ്പെടുത്തുന്നു.
ബ്രിട്ടനില്‍ ഉയര്‍ന്നു വന്നിരിക്കുന്ന സൂപ്പര്‍ റിച്ച് ക്ലാസ്സ് ജനതയാണ് ഈ വിവേചനമുണ്ടാകാന്‍ പ്രധാനകാരണമെന്ന് ഒ ഇ സി ഡി നടത്തിയ പടനങ്ങള്‍ പറയുന്നു, ഈ കണക്കുകള്‍ യുവാക്കള്‍ക്കിടയില്‍ അരാജകാവസ്ഥ സൃഷ്ടിക്കാന്‍ കാരണമാവുന്നുവെന്നും പറയപ്പെടുന്നു. അതിനാല്‍ തന്നെ ഇതിനെതിരെ സമരപരിപാടികളുമായി ആളുകള്‍ രംഗത്തെത്തികഴിഞ്ഞു. എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞതായി ഒ ഇ സി ഡി വക്താക്കള്‍ അറിയിച്ചു.
ജോലി സംബന്ധമായ പുതിയ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ കൂടിയ രീതിയിലുള്ള പൊതു പങ്കാളിത്തം ഉറപ്പു വരുത്തുക എന്നീ മാര്‍ഗ്ഗങ്ങള്‍ വഴി വരുമാന മേഖലയിലെ അസമത്വം ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും ഇവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല