ഇന്ത്യന്‍ ബാങ്കുകളുടെ പ്രവര്‍ത്തനതലം ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് താഴ്ത്തി. സാമ്പത്തിക മാന്ദ്യത്തിനിടയിലും സുസ്ഥിരമായിരുന്ന ബാങ്കുകളുടെ സ്ഥിതി ഇപ്പോള്‍ മോശമാണെന്ന് മൂഡീസ് പറയുന്നു. നിക്ഷേപ അടിത്തറയും സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തവും സുസ്ഥിരമായിരിക്കും. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലേക്കു സാവധാനം വീണുകൊണ്ടിരിക്കുകയാണെന്നു മൂഡീസ് പറയുന്നു.
എന്നാല്‍ ഇന്ത്യന്‍ ബാങ്കുകളുടെ നില വളരെ ശക്തമാണെന്നും തരം താഴ്ത്തല്‍ നടപടി അനാവശ്യവുമാണെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.മൂഡീസിന്റെ നടപടി ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നു ധനകാര്യ സേവനവിഭാഗം സെക്രട്ടറി ഡി. കെ. മിത്തല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല