രണ്ട് തുടരന്‍ ജയങ്ങളിലൂടെ തിരിച്ചുപിടിച്ച ആത്മവിശ്വാസത്തിന്‍റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ആദ്യ രണ്ട് മത്സരങ്ങളിലും നേടിയ കൂറ്റന്‍ ജയങ്ങള്‍ ഇന്ത്യയ്ക്ക് 2-0 ലീഡ് നല്‍കിയിട്ടുണ്ട്. ഇന്നു മൊഹാലിയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിലും വിജയിച്ചാല്‍ പരമ്പര സ്വന്തം. ഡേ നൈറ്റ് മത്സരം ഉച്ചകഴിഞ്ഞ് 2.30 മുതല്‍.
ഹൈദരാബാദ് ഏകദിനത്തില്‍ 126 റണ്‍സിനും ഡല്‍ഹിയില്‍ എട്ട് വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഐസിസി റാങ്കിങ്ങില്‍ ഇംഗ്ലണ്ടിനെ പിന്തള്ളാനും കഴിഞ്ഞു. പരമ്പര നേടിയാല്‍ നാലാം റാങ്ക് ഉറപ്പിക്കാം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, സഹീര്‍ ഖാന്‍ തുടങ്ങിയ പരിചയസമ്പന്നരുടെ അഭാവത്തില്‍ യുവനിര മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ഇന്ത്യയുടെ ആശ്വാസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല