1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2012

ഉക്രെയിനില്‍ ഇന്ത്യന്‍ എംബസിക്കു മുമ്പില്‍ അര്‍ധ നഗ്നരായി പ്രതിഷേധ പ്രകടനം നടത്തിയ സ്ത്രീകള്‍ ത്രിവര്‍ണ പതാകയെ അപമാനിച്ച സംഭവത്തില്‍ നടപടിയുണ്ടാകും. കഴിഞ്ഞമാസം 19ന് തലസ്ഥാനമായ കീവില്‍ ഇന്ത്യന്‍ എംബസിക്കു മുമ്പിലാണ് മേല്‍വസ്ത്രം ഉരിഞ്ഞ് സ്ത്രീകള്‍ പ്രകടനം നടത്തിയത്.

ഇന്ത്യന്‍ നയങ്ങള്‍ക്കെതിരെ നടന്ന പ്രകടനത്തിനിടെ, പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക നിലത്തെറിഞ്ഞതായും ചവിട്ടിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ദേശീയ പതാക ഉപയോഗിച്ച് പ്രതിഷേധക്കാര്‍ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റു ചെയ്തിട്ടില്ല.

അതേസമയം, നാലു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിഷേധക്കാര്‍ നടത്തിയിരിക്കുന്നതെന്ന് കീവിലെ ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ലൈംഗിക വിനോദ സഞ്ചാരവും ലൈംഗിക മനുഷ്യക്കടത്തും കൂടുതലായതിനെത്തുടര്‍ന്ന് വീസ നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെയായിരുന്നു ഈ സ്ത്രീകളുടെ പ്രകടനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.