പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ഫൈനലില്‍ പാരമ്പര്യവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയും പാകിസ്താനും 2-2 എന്ന നിലയില്‍ സമനില പാലിക്കുകയായിരുന്നു. ഇതോടെ പോയന്റ് നിലയില്‍ മുന്നിലെത്തിയ ഇന്ത്യയും പാകിസ്താനും ഫൈനലിലേക്ക് മുന്നേറി. പാകിസ്താന്‍ അഞ്ചുകളികളില്‍നിന്ന് പത്തുപോയന്റ് നേടിയപ്പോള്‍ പരാജയമറിയാത്ത ഇന്ത്യ രണ്ടു ജയവും മൂന്ന് സമനിലയുമായി ഒമ്പത് പോയന്റോടെ രണ്ടാമതെത്തി. ഞായറാഴ്ചയാണ് ഫൈനല്‍.
രണ്ടു ഗോളുകള്‍ക്ക് പിന്നില്‍നിന്നശേഷം തിരിച്ചടിച്ചാണ് ഇന്ത്യ അയല്‍ക്കാര്‍ക്കെതിരെ സമനില പിടിച്ചത്. രൂപീന്ദര്‍ (46), ഡാനിഷ് മുജ്താബ (53) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. ഒന്നാം പകുതിയില്‍ ആധിപത്യം ഇന്ത്യയ്ക്കായിരുന്നെങ്കിലും ഇടവേളയ്ക്കുശേഷം തുടരെ രണ്ടുഗോള്‍ നേടി പാകിസ്താന്‍ മുന്നിലെത്തി.
മുഹമ്മദ് വക്വാസ് (40), മുഹമ്മദ് ഇര്‍ഫാന്‍ (42) എന്നിവരുടെ ഗോളുകാളണ് പാകിസ്താന് ലീഡ് നല്കിയത്.
പെനാല്‍ട്ടി കോര്‍ണറുകള്‍ മുതലാക്കിയിരുന്നെങ്കില്‍ ഇന്ത്യ കളിയില്‍ അനായാസജയം നേടുമായിരുന്നെന്ന് കോച്ച് മൈക്കല്‍ റോബ്‌സ് ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല