പ്രഥമ ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കിയില്‍ ഇന്ത്യ – പാക്കിസ്ഥാന്‍ മല്‍സരം സമനിലയില്‍. രണ്ടു ഗോളുകള്‍ക്കു പിന്നിട്ടു നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ സമനില പിടിച്ചത്.
ഇതോടെ മൂന്നു വിജയവും ഒരു സമനിലയും സ്വന്തമാക്കി 10 പോയിന്റോടെ പാക്കിസ്ഥന്‍ ഫൈനലില്‍ കടന്നു. മലേഷ്യ – ജപ്പാന്‍, ചൈന – ദക്ഷിണ കൊറിയ മല്‍സര ഫലങ്ങളെ ആശ്രയിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ സാധ്യത.
ഇരു ടീമുകള്‍ക്കും പ്രധാനപ്പെട്ട മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയിലായിരുന്നു. രണ്ടാം പകുതിയില്‍ മുഹമ്മദ് വഖാസ് (40-ാം മിനിറ്റ്), മുഹമ്മദ് ഇര്‍ഫാന്‍ (42-ാം മിനിറ്റ്) എന്നിവരിലൂടെ പാക്കിസ്ഥാന്‍ മുന്നിലെത്തി. എന്നാല്‍ ഏറെ വൈകാതെ രൂപീന്ദര്‍, ഡാനിഷ് മുജ്താബ എന്നിവരിലൂടെ തിരിച്ചടിച്ച് ഇന്ത്യ സമനില നേടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല