1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2012

ആദ്യമൂന്നു ടെസ്റും തോറ്റ് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നഷ്ടപ്പെട്ട ഇന്ത്യ മുഖം രക്ഷിക്കാനുള്ള പോരാട്ടത്തിന് ഇന്ന് അഡ്ലെയ്ഡിലിറങ്ങും. 2001നുശേഷം ഇന്ത്യ ഇവിടെ പരാജയമറിയാത്ത വേദി എന്ന റിക്കാര്‍ഡ് ആവര്‍ത്തിച്ചാല്‍ നാണക്കേടിന്റെ തോതു കുറയ്ക്കാനാകും. ധോണിയുടെ അഭാവത്തില്‍ വിരേന്ദര്‍ സെവാഗാണ് ഇന്ത്യയെ നയിക്കുന്നത്. ഓവര്‍ റേറ്റ് കുറഞ്ഞതിന് സസ്പെന്‍ഷനിലാണ് ധോണി. ഇതിനു മുമ്പ് സെവാഗ് ഇന്ത്യയെ മൂന്നു പ്രാവശ്യം നയിച്ചിട്ടുണ്ട്. അതില്‍ രണ്ടു പ്രാവശ്യവും ജയം ഇന്ത്യക്കൊപ്പം നിന്നു.

സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ തുടങ്ങിയ ലോകോത്തരതാരങ്ങളുടെ ഓസ്ട്രേലിയന്‍ മണ്ണിലെ അവസാന ടെസ്റുകൂടിയാണിത്. ഫോം കണ്െടത്താനാവാതെ ഉഴറുന്ന, ഇന്ത്യയുടെ വന്‍ ബാറ്റിംഗ് നിരയ്ക്കു തിരിച്ചുവരാനുള്ള അവസാന അവസരവുമിതാണ്. സച്ചിന് നൂറാം സെഞ്ചുറി ഇനിയും അകലെയാണ്. സീനിയര്‍താരങ്ങളുടെ ഫോമില്ലായ്മപോലെ ഇന്ത്യയെ കുഴയ്ക്കുന്നത് ഓപ്പണിംഗിലെ തകര്‍ച്ചയാണ്. സെവാഗ്-ഗംഭീര്‍ ഓപ്പണിംഗ് ജോഡി ഇതുവരെ ക്ളിക്കുചെയ്തിട്ടില്ല.

രണ്ടുപേരുടെ ബാറ്റിംഗിലും ടെക്നിക്കിന്റെ അഭാവം പ്രകടമാണ്. സെവാഗ്-ഗംഭീര്‍ സഖ്യത്തിന്റെ മികച്ച കൂട്ടുകെട്ട് 24 റണ്‍സാണ്. പരമ്പരയില്‍ ഗംഭീറിന്റെ ശരാശരി 24 ഉം സെവാഗിന്റേത് 19 ഉം ആണ്. ഗംഭീര്‍ ടെസ്റില്‍ സെഞ്ചുറി നേടിയിട്ട് രണ്ടുവര്‍ഷമാകുന്നു. സെവാഗില്‍ നിന്ന് സെഞ്ചുറി പിറന്നിട്ട് ഒരുവര്‍ഷവും. ഫോം കണ്െടത്താനാവാതെ കഷ്ടപ്പെടുന്ന ക്യാപ്റ്റന്‍ ധോണിയാകട്ടെ ടെസ്റില്‍ വിലക്കു നേരിട്ടിരിക്കുകയാണ്. പെര്‍ത്തിലെ ഭേദപ്പെട്ട പ്രകടനം വിരാട് കോഹ്ലിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.