ഈഡനില്‍ റണ്‍സിന്‍റെ പൂക്കാലം. ആ പൂവുകള്‍ ധോണിപ്പട അലങ്കാരമാക്കിയപ്പോള്‍ വിന്‍ഡീസ് ബൗളര്‍മാര്‍ നൊമ്പരപ്പൂക്കള്‍ ചൂടി. രാഹുല്‍ ദ്രാവിഡിനു പി ന്നാലെ വി.വി.എസ്. ലക്ഷ്മണും (176 നോട്ടൗട്ട്), ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും (144) സെഞ്ചുറിയിലക്കു കുതിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു പടുകൂറ്റന്‍ സ്കോര്‍.
ആദ്യ ഇന്നിങ്സില്‍ ഏഴിന് 631 എന്ന സ്കോറില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. മറുപടിക്കിറങ്ങിയ കരീബിയന്‍ പട പതറുന്നു. വെളിച്ചക്കുറവുമൂലം കളി നേരത്തേ അവസാനിപ്പിക്കുമ്പോള്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ കുരുതി ആരംഭിച്ചു കഴിഞ്ഞു. സ്കോര്‍: ഇന്ത്യ- 7ന് 631. വിന്‍ഡീസ്- 2നു 34.
വി.വി.എസ്. ലക്ഷ്മണും ധോണിയും ഏകദിനശൈലിയില്‍ കൂട്ടിച്ചേര്‍ത്ത 224 റണ്‍സാണ് വിന്‍ഡിസിന്‍റെ നില തെറ്റിച്ചത്. യുവരാജ് സിങ്ങിന്‍റെ (25) പുറത്താകലൊഴിച്ചാല്‍ ഇ ന്ത്യയ്ക്കു കാര്യമായ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല. അഞ്ചു ബൗണ്ടറികളടിച്ച യുവി ഡാരന്‍ സമ്മിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.
മൂടിക്കെട്ടിയ അന്തരീക്ഷം തുടക്കത്തില്‍ വിന്‍ഡീസ് ബൗളര്‍മാരെ പ്രോ ത്സാഹിപ്പിച്ചെങ്കിലും ധോണിയും ലക്ഷ്മണും ചേര്‍ന്നതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തില്‍. വ്യത്യസ്തമായ ബാറ്റിങ് ശൈലികളിലൂടെ കാണികളെ ആനന്ദിപ്പിക്കുയായിരുന്നു ഇരുവരും. ധോണി സ്വതസിദ്ധമായ ആക്ര ണത്തിലൂടെ റണ്‍സ് വാരിയപ്പോള്‍ വിവിഎസ് പന്തിനെ ഗ്യാപ്പുകളിലേക്കു ത ഴുകി സ്കോര്‍ ബോര്‍ഡ് തുടര്‍ച്ചയായി ചലിപ്പിച്ചുകൊണ്ടിരുന്നു. മോണിങ് സെഷനില്‍ത്തന്നെ സെഞ്ചുറി പൂ ര്‍ത്തിയാക്കിയ ലക്ഷ്മണ്‍ 150ലേക്കുള്ള യാത്രയില്‍ നേടിയതു രണ്ടു ബൗണ്ടറികള്‍ മാത്രം. സമ്മിയുടെ തന്ത്രങ്ങളെ നിര്‍വീര്യമാക്കിയ ഏകാഗ്രത വിവിഎസിനെ വീണ്ടും ഈഡനിലെ താരമാക്കി. കരിയറിലെ 17ാം ടെസ്റ്റ് സെഞ്ചുറി നേടിയ വിവിഎസ് 12 ഫോറുകളടിച്ചു. ഈഡന്‍ ഗാര്‍ഡനിലെ അഞ്ചാം സെഞ്ചുറി തികച്ച ലക്ഷ്മണിനു തന്‍റെ ഇഷ്ട ഗ്രൗണ്ടിലെ റണ്‍വേട്ട 1217ലെത്തിക്കാനുമായി.
കരീബയിന്‍ പടയെ കടന്നാക്രമിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ പത്തു ഫോറും അഞ്ചു സിക്സറും പറത്തി. സമ്മിയെ അതിര്‍ത്തി കടത്തിത്തുടങ്ങിയ ധോണി ബ്രാത്ത്വൈറ്റിന്‍റെ ഒരോവറില്‍ രണ്ടു സി ക്സറുകളും ബൗണ്ടറിയും സ്വന്തമാക്കി. കെമര്‍ റോച്ചും ദേവേന്ദ്ര ബിഷുവുമെല്ലാം മഹിയുടെ ബാറ്റിലൂടെ ഗ്യാലറി കണ്ടു. അഞ്ചാം ടെസ്റ്റ് സെഞ്ചുറിയിലേക്കു ധോണി കുതിച്ചപ്പോള്‍ വിന്‍ഡീസിനു മുന്നില്‍ റണ്‍മല ഉയര്‍ന്നു കഴിഞ്ഞിരുന്നു. റോച്ചിന്‍റെ പന്തില്‍ കാള്‍ട്ടന്‍ ബോയ്ക്കു പിടി നല്‍കിയായിരുന്നു ധോണിയുടെ മടക്കം. പിന്നെ ആര്‍. അശ്വിന്‍ (4 നോട്ടൗട്ട്) ലക്ഷ്മണിനു കൂട്ടുനിന്നു. പക്ഷേ, വെളിച്ചം മങ്ങിയതോടെ വിവിഎസിന്‍റെ ഡബിള്‍ സെഞ്ചുറി കാത്തു നില്‍ക്കാതെ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിനു വിളിച്ചു.
രണ്ടാം ഓവറിന്‍റെ രണ്ടാം പന്തില്‍ അഡ്രിയന്‍ ഭരത്തിനെ(1) ഉമേഷ് യാദവ് വീഴ്ത്തി. ബ്രാത്ത്വൈറ്റിനെ (17) അശ്വിനും മടക്കി. കിര്‍ക്ക് എഡ്വേര്‍ഡ്സും (12) ഡാരെന്‍ ബ്രാവൊയും (4) ക്രീസില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല