1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2011

വെസ്റ് ഇന്‍ഡീസിനെതിരേ ഏകദിനപരമ്പരയിലെ അവസാനമത്സരം ഇന്ന് ചെന്നൈ എം.എ.ചിദംബരം സ്റേഡിയത്തില്‍. അഞ്ചുമത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 3-1 ന് മുന്നിലാണ്. ഓസ്ട്രേലിയന്‍ പര്യടനത്തിനു മുന്നോടിയായുള്ള അവസാന അന്താരാഷ്ട്രമത്സരം വിജയത്തോടെ അവസാനിപ്പിക്കാനാണ് ടീം ഇന്ത്യയുടെ ശ്രമം. ടെസ്റ് ഏകദിന പരമ്പരകളിലെ പരാജയം മറക്കാന്‍ ആശ്വാസവിജയം തേടിയാണ് വീന്‍ഡീസ് ചെന്നൈയിലെത്തിയിരിക്കുന്നത്.

ഏകദിനക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവുംഉയര്‍ന്ന സ്കോര്‍ കഴിഞ്ഞ ഏകദിനത്തില്‍ കണ്െടത്തിയ സെവാഗിന്റെ വീരേന്ദ്രജാലത്തിനുപുറമേ, മങ്ങിയ ഫോമില്‍ നിന്നും ഓപ്പണര്‍ ഗൌതംഗംഭീറും സുരേഷ് റെയ്നയും മോചനം നേടിയതും ഇന്ത്യക്ക് ആശ്വാസമാണ്. സീനിയര്‍ താരങ്ങളുടെ അഭാവത്തിലും ക്യാപ്റ്റനെന്ന നിലയില്‍ ആദ്യപരമ്പര വിജയിപ്പിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് സെവാഗ്.

ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ദേശീയടീമില്‍ ഇടംപിടിച്ച പേസര്‍ ഇര്‍ഫാന്‍ പഠാന്‍ അവസാന ഇലവനില്‍ സ്ഥാനം കണ്േടക്കും. രഞ്ജിയില്‍ ഈ സീസണില്‍ 21 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ഇര്‍ഫാന്‍ ദേശീയ ടീമിലേക്ക് വീണ്ടുമെത്തുന്നത്.വെസ്റ്ഇന്‍ഡീസാകട്ടെ നിരാശാജനകമായ പരമ്പരയുടെ അവസാനം ഒരു വിജയം സ്വപ്നം കാണുകയാണ്. ടെസ്റുപരമ്പരയിലെ മൂന്നുമത്സരങ്ങളില്‍ രണ്ടും ആതിഥേയരാണ് സ്വന്തമാക്കിയത്. ഒരണ്ണെം സമനിലയിലവസാനിച്ചു. ബാറ്റ്സ്മാന്‍മാരുടെ പരാജയമാണ് വിന്‍ഡീസിന്റെ പതനത്തിനു വഴിതെളിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.