യു.എസ്സിലെ ന്യൂജഴ്‌സിയിലുള്ള രണ്ടു ജുതപ്പള്ളികള്‍ക്കുനേരെ ബോംബെറിഞ്ഞ കേസില്‍ ഇന്ത്യന്‍ വംശജന്‍ പിടിയിലായി. 19 കാരനായ ആകാശ് ദലാലാണ് അറസ്റ്റിലായത്. റുതര്‍ഫോഡിലെയും പരാമസിലെയും ജൂതപ്പള്ളികളില്‍ കഴിഞ്ഞ ജനവരിയിലാണ് സ്‌ഫോടനം നടന്നത്. കൊലപാതകശ്രമത്തിനും പക്ഷപാതപരമായ ഇടപെടലിനുമാണ് ദലാലിനെതിരെ കേസെടുത്തത്.
ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ദലാലിന്റെ സഹപാഠിയായ അന്‍േറാണിയോ ഗ്രാസിയാനോയെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കളുണ്ടാക്കാന്‍ ഇയാളെ സഹായിച്ചത് ദലാലാണെന്നാണ് ആരോപണം. അന്‍േറാണിയോ ജൂതവിരോധിയാണെന്ന് അധികൃതര്‍ പറഞ്ഞു. ദലാലിനു തിങ്കളാഴ്ച കുറ്റപത്രം നല്‍കും.
റൂതര്‍ ഫോഡ്, പാരമുസ് എന്നിവിടങ്ങളിലെ രണ്ടു സിനഗോഗുകള്‍ക്കു നേരെ തീബോംബ് എറിയുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം ഇങ്ങനെ: ജൂതര്‍ക്കെതിരെ പകയും വെറുപ്പുമുള്ള യുവാവാണ് ഗ്രാസിയാനോ. ഇയാള്‍ ഒാണ്‍ലൈനില്‍ നിന്നു സിനഗോഗുകളുടെ വിവരം ശേഖരിച്ച് ആക്രമണം നടത്തുകയായിരുന്നു. ഇതിനു സഹായിച്ചതിനാണ് ആകാശ് ദലാല്‍ അറസ്റ്റിലായത്. മിഡില്‍ സ്കൂളില്‍ ഇരുവരും ഒന്നിച്ചു പഠിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല