ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. മെല്‍ബണില്‍ നടന്ന ചടങ്ങില്‍ ഓസ്‌ട്രേലിയന്‍ ഷാഡോ മിനിസ്റ്റര്‍ ബ്രാഡ് ബാറ്റിന്‍ എംപി പങ്കെടുത്തു. മെല്‍ബണിലെ ഒട്ടുമിക്ക സംഘടനകളുടെയം ഭാരവാഹികള്‍ പങ്കെടുത്ത ചടങ്ങില്‍ ജോസ് എം ജോര്‍ജ് അധ്യക്ഷനായിരുന്നു.
സാംസ്‌കാരിക സമ്മേളനത്തില്‍ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് തോമസ് വാതപ്പള്ളി, മലയാളി ഫെഡറേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ ഷാജി വര്‍ഗീസ്, കേസ്സീ മലയാളീ കണ്‍വീനര്‍ ബെന്നി കോചാമുള്ളില്‍, അരുണ്‍ കല്ലറ(ശ്രീനാരയണ മിഷന്‍), റജി മോന്‍ (നാദം ഡാര്‍ഡിംനോംഗ്), ലിബറല്‍ പാര്‍ട്ടി സ്റ്റേറ്റ് ഇലക്ടറല്‍ മെമ്പര്‍ പ്രസാദ് ഫിലിപ്പ്, സന്തോഷ് ബാലകൃഷ്ണന്‍ (പുലരി), മുഹമ്മദ് ഹാഷിം (ഓസ്‌ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷന്‍), അജി പുനലൂര്‍ (മെല്‍ബണ്‍ മലയാളീ ഫെഡറേഷന്‍ പ്രസിഡന്റ്), കേസ്സീ മുന്‍ മേയര്‍ ഡെറ് അബ്ജുറ്റ്, കൗണ്‍സിലര്‍മാരായ അമന്‍സ സ്‌കതാഫ്ള്‍സണ്‍്, ഡാമിയന്‍ റൊസാരിയോ എന്നിവര്‍ സംസാരിച്ചു. റിയാ സിജോഷ് ചടങ്ങില്‍ അവതാരകയായിരുന്നു.
ജോജി കാഞ്ഞിരപ്പള്ളി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല