സ്വന്തം ലേഖകന്‍: ഇന്ത്യക്ക് പിറന്നാള്‍ ആശംസകളുമായി ലോകം, ഇന്ത്യ ലോകത്തിന്റെ ദീപസ്തംഭമെന്ന് അമേരിക്ക. 69 മത്തെ സ്വാന്തന്ത്ര്യദിനം ആഘോഷിക്കുന്ന രാഷ്ട്രത്തിന് ലോകമെങ്ങുനിന്നും ആശംശകള്‍ പ്രബഹിക്കുകയാണ്. ലോകത്തിനു ദീപസ്തംഭമായിട്ടാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കുവേണ്ടി കെറി ഇന്ത്യന്‍സമൂഹത്തിനു നല്‍കിയ സ്വാതന്ത്ര്യദിന സന്ദേശത്തിലാണു ഗാന്ധിജിയും നെഹ്‌റുവും പട്ടേലും പ്രതിനിധാനം ചെയ്ത ഇന്ത്യയുടെ ദേശീയമൂല്യങ്ങളെ പ്രകീര്‍ത്തിച്ചത്.
1947മുതല്‍ ലോകത്തിന് ഒരു ദീപസ്തംഭമായിട്ടാണ് ഇന്ത്യ നിലകൊള്ളുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യശക്തികള്‍ എന്ന നിലയില്‍, സ്വാതന്ത്ര്യവും മൂല്യങ്ങളും സംരക്ഷിക്കാന്‍ ഇന്ത്യയ്ക്കും യുഎസിനും തോളോടുതോള്‍ ചേര്‍ന്നു മുന്നോട്ടുപോകാനാകും. ജോണ്‍ കെറിയുടെ സന്ദേശത്തില്‍ പറയുന്നു.
ജനുവരിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഒബാമ പങ്കെടുത്തത് അനുസ്മരിച്ചുകൊണ്ട് ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ യുഎസിന് അഭിമാനമുണ്ടെന്നും കെറി പറഞ്ഞു. സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന പാക്കിസ്ഥാനും ജോണ്‍ കെറി ആശംസകള്‍ കൈമാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല