സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,158 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 44,998 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.02 ശതമാനവുമാണ്.
കഴിഞ്ഞ ദിവസം 7830 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 30 ശതമാനത്തോളം വര്‍ധനവാണ് ഇന്ന് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. നിലവിൽ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മൊത്തം കേസുകളുടെ എണ്ണം 4,42,10,127 ആയി. ആകെ കോവിഡ് രോഗികളുടെ 0.10 ശതമാനമാണ് ആക്ടീവ് കേസുകള്‍. രോഗമുക്തി നിരക്ക് 98.71 ശതമാനം. 1.19 ശതമാനമാണ് മരണനിരക്ക്.
അടുത്ത 10-12 ദിവസത്തേക്ക് കോവിഡ് കേസുകൾ വർധിക്കുമെന്നും അതിനുശേഷം കുറയുമെന്നുമാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിനിടെ, കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാണം പുനരാരംഭിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനവാല അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല