ലോകക്രിക്കറ്റില്‍ സചിന് ടെണ്ടുല്‍ക്കറിന് പിന്നില്‍ ഇനി ഇന്ത്യന്‍ വന്മതില് രാഹുല്‍ ദ്രാവിഡ് മാത്രം. ടെസ്റ്റ് ക്രിക്കറ്റില്‍ 13,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ കളിക്കാരന് എന്ന റെക്കോര്ഡലനാണ് ദ്രാവിഡ് അര്‍ഹനായത്. വാങ്കഡെ സ്റ്റേഡിയത്തില്‍ വിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം 21 റണ്‍സുകൂടി ചേര്‍ത്തപ്പോഴേക്കും ദ്രാവിഡിനെ തേടി റെക്കോര്‍ഡെത്തി.
ഇതോടെ പതിമൂവായിരം ക്ലബ്ബില്‍ സചിനും ദ്രാവിഡും മാത്രം. 12,557 റണ്‍സെടുത്ത റിക്കി പോണ്ടിംഗാണ് ദ്രാവിഡിന് പിന്നിലുള്ളത്.82 റണ്‍സെടുത്ത ദ്രാവിഡ് പുറത്തായി.മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് കുറിച്ചിട്ടുണ്ട്. 67 റണ്‍സെടുത്ത സച്ചിനും 32 റണ്‍സെടുത്ത ലക്ഷ്മണനുമാണ് ക്രീസിലുള്ളത്.
വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സില്‍ കുറിച്ച 590 റണ്‍സെന്ന വന്മല കീഴടക്കാന്‍ പുറപ്പെട്ട ഇന്ത്യയ്ക്ക് ഒരിക്കല്‍ കൂടി മിന്നുന്ന തുടക്കമാണ് സെവാഗ് ^ ഗംഭീര്‍ ഓപ്പണിംഗ് ജോഡി നല്‍കിയത്. സ്കോര്‍ ബോര്‍ഡില്‍ 67 റണ്‍സെത്തിയപ്പോഴേക്കും 50 പന്തില്‍ 37 റണ്‍സെടുത്ത സെവാഗ് പുറത്തായി. തുടര്‍ന്നെത്തിയ ദ്രാവിഡ് ഉറച്ചുനിന്നതോടെ സ്കോര്‍ മെല്ലെ ഉയര്‍ന്നു. അര്‍ധ സെഞ്ച്വറി പിന്നിട്ട് അധികം വൈകാതെ 55 റണ്‍സെടുത്ത ഗംഭീറും പുറത്തായ ശേഷം കരിയറിലെ നൂറാം സെഞ്ച്വറി ലക്ഷ്യമിടുന്ന സചിനെ കൂട്ടുപിടിച്ചാണ് ദ്രാവിഡ് സ്കോര്‍ ഉയര്‍ത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല