സ്വന്തം ലേഖകന്‍: പാക്കിസ്താന്‍ ലോകത്തിലെ ഭീകരവാദ ഫാക്ടറി, യുഎന്നില്‍ പാക്കിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സിലിലായിരുന്നു പാക്കിസ്താനെതിരെ ഇന്ത്യയുട തുറന്ന ആക്രമണം. ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ പ്രധാനമന്ത്രി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എന്നീ നിലകളില്‍ എത്തുന്നു. എന്നാല്‍, പാക്കിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിക്ക് ഇതിന്റെ നിഴലെങ്കിലും അവകാശപ്പെടാന്‍ കഴിയുമോയെന്നും ഇന്ത്യന്‍ പ്രതിനിധി നബനീത ചക്രബര്‍ത്തി തുറന്നടിച്ചു. പാക്കിസ്താന്‍ ഭീകരവാധ പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ തന്നെ ജനങ്ങളെ അന്യവത്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ പാക്ക് സംഘര്‍ഷ മേഖലയായ ഗില്‍ജിത്ത്ബാള്‍ട്ടിസ്ഥാന്‍ മേഖല പ്രവിശ്യയായി പ്രഖ്യാപിക്കാന്‍ പാക്കിസ്ഥാന്‍ നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ചൈനയെ പ്രീണിപ്പെടുത്താനാണ് പാക്കിസ്താന്റെ ഈ നീക്കമെന്നാണ് സൂചന. പാക്ക് വിദേശകാര്യ വക്താവ് സര്‍താജ് അസീസിന്റെ നേതൃത്വത്തില്‍ കമ്മിറ്റി ഗില്‍ജിത്ത്ബാള്‍ട്ടിസ്ഥാന്‍ ‘പ്രവിശ്യ പദവി’ ക്കായി ശുപാര്‍ശ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പാക്ക് മന്ത്രി റിയാസ് ഹുസൈന്‍ പിര്‍സാദ സ്ഥിരീകരിച്ചിട്ടുമുണ്ട്.
നിലവില്‍ നാലു പ്രവിശ്യകളാണ് പാക്കിസ്ഥാനിലുള്ളത്. ചൈനയേയും പാക്കിസ്താനേയും ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാര പാത ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ വഴിയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടനാഴി കടന്നുപോകുന്നതും ഇതിലൂടെയാണ്. പാക്ക് സര്‍ക്കാര്‍ വിരുദ്ധ ജനത അധിവസിക്കുന്ന ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ ഈ നീക്കം ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്. ഇന്ത്യ പലപ്പോഴും ബാള്‍ട്ടിസ്ഥാന്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചിട്ടുമുണ്ട്.
അതിനാല്‍ ചൈനയുടെ പ്രത്യേക താല്പര്യ പ്രകാരമാണ് പാക്ക് ഇത്തരത്തിലൊരു നീക്കത്തിന് വഴങ്ങുന്നതെന്നാണ് സൂചനകള്‍. കഴിഞ്ഞ സ്വാതന്ത്ര ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചെങ്കോട്ട പ്രസംഗത്തില്‍ ബാള്‍ട്ടിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു. പിന്നാലെ പ്രശ്‌നം യുഎന്നിലും ഉയര്‍ത്തി ഇന്ത്യ പാക്കിസ്ഥാനെതിരെ രൂക്ഷമായ നയതന്ത്ര ആക്രമണം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല