1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2012

ത്രിരാഷ്്ട്ര പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഒരു കളിയില്‍ വിലക്ക് നേരിടുന്ന നായകന്‍ ധോണിക്കു പകരം സെവാഗായിരിക്കും ഇന്ത്യയെ നയിക്കുന്നത്. ടീമിനുള്ളില്‍ പ്രശ്നങ്ങളുണ്െടന്ന റിപ്പോര്‍ട്ടുക പുറത്തുവന്നുകൊണ്ടിരിക്കേ ഒരു വിജയം ടീം ഇന്ത്യയുടെ കെട്ടുറപ്പിന് ഗുണമുണ്ടാക്കും. ഇന്നു ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ബര്‍ത്ത് ഉറപ്പിക്കാനുമാകും.

ശ്രീലങ്കയ്ക്കെതിരെയുള്ള കഴിഞ്ഞ കളിയില്‍ ഇന്ത്യയ്ക്കു ജയിക്കാമായിരുന്നെങ്കിലും മത്സരം സമനിലയിലാകുകയായിരുന്നു. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റെങ്കിലും സച്ചിന്‍ കളിക്കുമെന്നാണ് കരുതുന്നത്. ധോണിയുടെ അഭാവത്തില്‍ റൊട്ടേഷന്‍ പോളിസി ഇന്നു നടപ്പിലാക്കില്ല എന്നുവേണം മനസിലാക്കാന്‍. അതേസമയം, വിക്കറ്റ് കീപ്പറായി പാര്‍ഥിവ് പട്ടേല്‍ ടീമിലെത്തുമ്പോള്‍ രോഹിത് ശര്‍മ, സുരേഷ് റെയ്ന എന്നിവരില്‍ ഒരാള്‍ മാത്രമേ കളിക്കൂ. സച്ചിന്‍ കളിക്കുന്നതിലാണ് സെവാഗിനു താത്പര്യം.

ലങ്കന്‍ ടീമില്‍ കാര്യമായ അഴിച്ചു പണിക്കു സാധ്യതയില്ല. ത്രിരാഷ്്ട്രപരമ്പരയിലെ മത്സരങ്ങളെല്ലാം ആവേശമായ ഫലമാണ് നല്‍കിയത്. ഓസ്ട്രേലിയയ്ക്കെതിരേയുള്ള വിജയവും ഇന്ത്യക്കെതിരായ സമനിലയും ലങ്കയ്ക്ക് ആത്മവിശ്വാസമേകിയിട്ടുണ്ട്. മത്സരം ഇന്ത്യന്‍ സമയം 8.50ന് ആരംഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.